ADVERTISEMENT

സ്വർണത്തേക്കാളും ഓഹരികളെക്കാളും ബോണ്ടുകളെക്കാളും സ്ഥിര നിക്ഷേപത്തേക്കാളും ഏതാണ് 2008 മുതൽ കൂടുതൽ ആദായം നൽകിയിരിക്കുന്ന ആസ്തി എന്ന് ചോദിച്ചാൽ ക്രിപ്റ്റോ കറൻസികൾ എന്നൊരു ഒറ്റ ഉത്തരമേയുള്ളൂ. എന്നാൽ ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിച്ച് സമ്പത്ത് വളർത്താൻ നോക്കുന്നത് സുസ്ഥിരമായ ഒരു മാർഗമാണോ? അല്ല എന്ന് തന്നെ പറയേണ്ടി വരും. 

മാർക്കറ്റ് ക്യാപ് കൂടുതലുള്ള ബിറ്റ് കോയിൻ പോലുള്ള ക്രിപ്റ്റോ കറൻസികൾ കുറേകൂടി 'വിശ്വസനീയമാണ്' എന്ന ചിന്ത നിക്ഷേപകരുടെ ഇടയിൽ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ടെങ്കിലും, ഇവ പോലും ഭാവിയിൽ  'ആവി' ആകുമോ എന്ന സംശയം പല സാമ്പത്തിക വിദഗ്ധർക്കുമുണ്ട്. പെട്ടെന്നുള്ള പണത്തിന് പെട്ടെന്നുള്ള നിക്ഷേപം എന്ന നിലയിൽ യുവജനത ക്രിപ്റ്റോ കറൻസികളിലേക്ക് എടുത്തു ചാടുന്ന പ്രവണത ഇപ്പോൾ കൂടി വരികയാണ്. എന്നാൽ ക്രിപ്റ്റോ കറൻസികളെ 'നിയമപരമായി' സർക്കാർ ഇപ്പോഴും അംഗീകരിക്കാത്തതിനാൽ ഒരു സർക്കാർ ഉത്തരവ് മാത്രം മതി ഇവയിലെ മുഴുവൻ നിക്ഷേപവും അപ്രത്യക്ഷമാകാൻ. അതുകൊണ്ട് പെട്ടെന്ന് പണമുണ്ടാക്കാൻ ക്രിപ്റ്റോ വോലറ്റുകൾ നിറയ്ക്കുന്നതിനു മുൻപ് ഈ കാര്യം മനസ്സിൽ ഉണ്ടാകുന്നത് നല്ലതായിരിക്കും.

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

Crypto-table

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ടമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com