ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചില്ലെങ്കിൽ ലാഭത്തേക്കാൾ ഏറെ നഷ്ടം!
Mail This Article
ക്രെഡിറ്റ് കാർഡുകൾ പലപ്പോഴും ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങുമ്പോൾ ഉപകാരപ്രദമാകാറുണ്ട്. അതുപോലെ പണത്തിന് ഒരു അത്യാവശ്യം വന്നാൽ മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടാതെ കാര്യങ്ങൾ നടത്താൻ ക്രെഡിറ്റ് കാർഡുകൾ സഹായിക്കാറുണ്ട്. എന്നാൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള വാങ്ങലുകൾ കൂടുകയാണ് അല്ലെങ്കിൽ ഇത് ഒരു ബാധ്യതയാകുന്നുണ്ട് എന്ന് വിചാരിച്ച് ഉപയോഗിക്കാതെ വച്ചാലോ?
അപ്പോഴും പ്രശ്നമാണ്. രണ്ടു കാര്യമാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. ഒന്ന്, ക്രെഡിറ്റ് കാർഡ് നിർജീവമാകും. രണ്ട്, ഇത് കാരണം ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്കോർ മോശമാകും.
സിബിൽ സ്കോർ കുറഞ്ഞാൽ അത് പിന്നീട് വായ്പ എടുക്കുന്നതിനെ നെഗറ്റീവായി ബാധിക്കും. അതിനാൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കേണ്ട എന്ന തീരുമാനിച്ചാൽ അത് ബാങ്കിനെ അറിയിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതായിരിക്കും നല്ലത്. കാരണം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചില്ലെങ്കിലും യൂസർ ഫീ അക്കൗണ്ടിൽ നിന്ന് പോകുന്ന കാര്യവും പലരും സോഷ്യൽ മീഡിയയിൽ പരാതിപ്പെടാറുണ്ട്.