പ്രവാസികൾക്ക് വിദേശ ഫോൺ നമ്പർ ഉപയോഗിച്ച് ഇന്ത്യയിൽ യുപിഐ ഇടപാടുകൾ നടത്താം
Mail This Article
ഐസിഐസിഐ ബാങ്ക് നോൺ-റസിഡൻ്റ് ഇന്ത്യൻ (എൻആർഐ) ഉപഭോക്താക്കൾക്കായി ഒരു പുതിയ സൗകര്യം ആരംഭിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ രാജ്യാന്തര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ഇന്ത്യയിൽ യുപിഐ ഇടപാടുകൾ നടത്താം. ഈ സൗകര്യം ഐസിഐസ ഐ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷനായ iMobile Pay വഴി ലഭ്യമാകും.
മുൻപ് ഇത്തരം ഇടപാടുകൾക്കായി എൻആർഐകൾ ഒരു ഇന്ത്യൻ മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നു. ഈ സൗകര്യം ഉപയോഗിച്ച്, 10 രാജ്യങ്ങളിൽ താമസിക്കുന്ന NRI ഉപഭോക്താക്കൾക്ക് UPI ഉപയോഗിച്ച് പണമടയ്ക്കാൻ ഒരു ഇന്ത്യൻ മൊബൈൽ നമ്പറിലേക്ക് മാറേണ്ടതില്ല.
യുഎസ്എ, യുകെ, യുഎഇ, കാനഡ, സിംഗപ്പൂർ, ഓസ്‌ട്രേലിയ, ഹോങ്കോംഗ്, ഒമാൻ, ഖത്തർ, എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിൽ യുപിഐ സേവനങ്ങൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) സ്ഥാപിച്ച ആഗോള ചട്ടക്കൂട് വഴിയാണ് ഐസിഐസിഐ ബാങ്ക് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
എൻആർഐ ഉപഭോക്താക്കൾക്ക് ഇപ്പോൾ ഏതെങ്കിലും ഇന്ത്യൻ ക്യുആർ കോഡ് സ്കാൻ ചെയ്തും യുപിഐ ഐഡിയിലേക്കോ ഏതെങ്കിലും ഇന്ത്യൻ മൊബൈൽ നമ്പറിലേക്കോ ബാങ്ക് അക്കൗണ്ടിലേക്കോ പണം അയക്കാം.