ADVERTISEMENT

പുതിയ രീതിയിലെ ആദായ നികുതി നിര്‍ണയ നിരക്കുകളില്‍ വരുത്തിയ കുറവും സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനിലെ ഉയര്‍ച്ചയും കണക്കിലെടുക്കുമ്പോള്‍ പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളമുളള വ്യക്തിക്ക് ആദായ നികുതി ഇനത്തില്‍ 14300 രൂപ വരെ ലാഭിക്കാം

നിലവിലെ നിരക്കുകള്‍ പ്രകാരം ഒരു ലക്ഷം രൂപ പ്രതിമാസ വരുമാനം എന്ന നിലയില്‍ 12 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള വ്യക്തികള്‍ക്കുള്ള ആദായ നികുതി ബാധ്യത 85,800 രൂപയാണ്. ഇത് പുതിയ പ്രഖ്യാപനത്തിലൂടെ 71,500  രൂപയായി കുറയും. 

മൂന്നു ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയുണ്ടാകില്ല. ഇതിനു ശേഷം മൂന്നു ലക്ഷം രൂപ മുതല്‍ ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനത്തില്‍ അഞ്ചു ശതമാനം നിരക്കില്‍ 20,000 രൂപയും ഏഴു ലക്ഷം രൂപ മുതല്‍ പത്തു ലക്ഷം രൂപ വരെ പത്തു ശതമാനം നിരക്കില്‍ 30,000 രൂപയും ആവും നികുതി ബാധ്യത.  

ശേഷിക്കുന്നത് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനായ 75,000 രൂപ കഴിഞ്ഞുള്ള 1,25,000 രൂപയായിരിക്കും. ഇതിനു പത്തു മുതല്‍ 12 ലക്ഷം രൂപ വരെ  ബാധകമായ 15 ശതമാനം നിരക്കില്‍ 18,750 രൂപ നികുതി നല്‍കണം. ഇങ്ങനെ 68,750 രൂപയുടെ നികുതി ബാധ്യതയാകും 12 ലക്ഷം രൂപ പ്രതിമാസ വരുമാനമുള്ള വ്യക്തികള്‍ക്കുണ്ടാകുക. 

ഇതിനു പത്തു മുതല്‍ 12 ലക്ഷം രൂപ വരെ ബാധകമായ 15 ശതമാനം നിരക്കില്‍ 18750 രൂപ നികുതി നല്‍കണം. ഇങ്ങനെ വരുന്ന തുകയും സെസും ചേര്‍ത്ത്‌ ആകെ 71500 രൂപയുടെ ആദായ നികുതി ബാധ്യതയാകും 12 ലക്ഷം രൂപ പ്രതിവര്‍ഷ വരുമാനമുള്ള വ്യക്തികള്‍ക്കുണ്ടാകുക.

English Summary:

Income Tax and Union Budget 2024-25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com