കുഞ്ഞുങ്ങൾക്ക് ജീവിതകാലം മുഴുവൻ സാമ്പത്തിക സുരക്ഷ, എൻപിഎസ് വാൽസല്യയിലൂടെ
Mail This Article
ഒരു കുഞ്ഞ് ജനിച്ചാല്‍ പിന്നെ അവരുടെ ഭാവിയെ കുറിച്ചാണ് ചിന്ത. അതുകൊണ്ട് തന്നെ കുഞ്ഞു കുഞ്ഞു സമ്പാദ്യങ്ങള്‍ അവര്‍ക്കായി കരുതാറുണ്ട്. എന്നാല്‍ ജീവിതകാലം മുഴുവൻ അവർക്ക് സാമ്പത്തിക സുരക്ഷയേകാൻ ഇപ്പോഴേ തുടക്കമിട്ടാലോ? പക്ഷെ എങ്ങനെ എന്നാണോ ചിന്തിക്കുന്നത്. ഇതിനായി ഇക്കഴിഞ്ഞ ബജറ്റിൽ കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന പദ്ധതിയാണ് എന്‍പിഎസ് വാത്സല്യ. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന പദ്ധതിയാണിത്.
എന്താണ് എന്‍പിഎസ് വാത്സല്യ പദ്ധതി?
എന്‍പിഎസ് വാത്സല്യ പദ്ധതി കുട്ടികളുടെ ഭാവിക്കായി സമ്പാദ്യം സുഗമമാക്കുന്ന ഒരു പുതിയ പെന്‍ഷന്‍ പദ്ധതിയാണ്. 2024-ലെ ബജറ്റിലാണ് ധനമന്ത്രി പദ്ധതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഈ സ്‌കീമിലൂടെ രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികള്‍ക്കായി ഒരു എന്‍പിഎസ് അക്കൗണ്ട് തുറക്കാം. അവര്‍ക്ക് 18 വയസ് തികയുന്നതു വരെ പ്രതിമാസ അല്ലെങ്കില്‍ വാര്‍ഷിക നിക്ഷേപങ്ങള്‍ നടത്താം. കുട്ടി പ്രായപൂര്‍ത്തിയായാല്‍ അക്കൗണ്ട് എളുപ്പത്തില്‍സാധാരണ എന്‍പിഎസ് അക്കൗണ്ടാക്കി മാറ്റാനാകും.
എന്‍പിഎസിനു സമാനമാണ് എന്‍പിഎസ് വാത്സല്യയും. അതായത് പരമ്പരാഗത പെന്‍ഷന്‍ പ്ലാനുകളില്‍ നിന്ന് വ്യത്യസ്തമായി, സ്റ്റോക്കുകളും ബോണ്ടുകളും പോലുള്ള മാര്‍ക്കറ്റ്-ലിങ്ക്ഡ് ഇന്‍സ്ട്രുമെന്റുകളിലേക്ക് പണം നിക്ഷേപിക്കാം.
ആര്‍ക്കൊക്കെ അക്കൗണ്ട് തുറക്കാം?
എന്‍പിഎസ് സ്‌കീം ഇന്ത്യന്‍ പൗരന്മാര്‍, എന്‍ആര്‍ഐകള്‍, ഒസിഐകള്‍ എന്നിവരുള്‍പ്പെടെ എല്ലാ രക്ഷിതാക്കള്‍ക്കുമായുള്ളതാണ്. അതിനാല്‍ കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ എവിടെയായിരുന്നാലും ഈ സ്‌കീം പ്രയോജനപ്പെടുത്താം.
സവിശേഷതകള്‍
∙കുറഞ്ഞ നിക്ഷേപം 500 രൂപയാണ്. വര്‍ഷം 6000 രൂപ
∙ആദായ നികുതി ഇളവും ലഭിക്കും
∙വ്യത്യസ്ത നിക്ഷേപ ഓപ്ഷനുകളില്‍ നിന്ന് ഉചിതമായത് തെരഞ്ഞെടുക്കാനുള്ള അവസരം
∙ഓഹരി, കോര്‍പ്പറേറ്റ് കടപ്പത്രങ്ങള്‍, സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ തുടങ്ങിയവയില്‍ ഏതിലും നിക്ഷേപം നടത്താവുന്നതാണ്
∙ഓഹരിയില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ നേട്ടം ലഭിക്കും. എന്നാല്‍ നഷ്ടസാധ്യതയും കൂടുതലാണ്
∙കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളതിനാല്‍ പദ്ധതി സുരക്ഷിതമാണ്
∙എന്‍പിഎസ് വാത്സല്യ സ്‌കീമിന് അപേക്ഷിക്കാനുള്ള മാര്‍ഗം കേന്ദ്ര ഗവണ്‍മെന്റ് ഔദ്യോഗിക ഇഎന്‍പിഎസ് വെബ്‌സൈറ്റിലൂടെ ലഭ്യമാണ്.
നേട്ടം
*നിങ്ങളുടെ കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്ത സമയത്ത് അക്കൗണ്ട് തുറക്കുകയാണെങ്കില്‍ 18 വയസ് കഴിയുമ്പോള്‍ വലിയൊരു തുക നേടാം
∙തുടക്കത്തില്‍ തന്നെ നല്ല നിക്ഷേപ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ഇത് കുട്ടികളെ പ്രോത്സാഹിപ്പിക്കും
∙കുട്ടികള്‍ക്ക് ജീവിതകാലം മുഴുവന്‍ സാമ്പത്തിക സുരക്ഷ നേടാം
*കുട്ടികളില്‍ സാമ്പത്തിക ഉത്തരവാദിത്തബോധം വളര്‍ത്താന്‍ സഹായിക്കും.