മൂന്നു മാസം കൂടിയേ ഈ സൗജന്യമുള്ളു, പിന്നെ പണം ചിലവാകും
Mail This Article
ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി ഓണ്‍ലൈൻ വഴി പുതുക്കാനുള്ള സമയപരിധി ഡിസംബര്‍ 14 വരെ നീട്ടി. അതായത് മൂന്ന് മാസം കൂടിയേ ഈ സൗജന്യം കിട്ടുകയുള്ളൂ. അത് കഴിഞ്ഞാല്‍ പണം നല്‍കേണ്ടിവരും. ആധാര്‍ കാര്‍ഡ് എടുത്തിട്ട് 10 വര്‍ഷം കഴിഞ്ഞവരടക്കം സൗജന്യമായി വിവരങ്ങള്‍ പുതുക്കാത്തവര്‍ ഇനിയും വൈകേണ്ട. വളരെ സിംമ്പിളായി ഓണ്‍ലൈൻ വഴി പുതുക്കാവുന്നതാണ്. ഇതിനായി വെറും 10 മിനുട്ട് മാറ്റിവെച്ചാല്‍ മാത്രം മതി. ആധാര്‍ എങ്ങനെ പുതുക്കാമെന്ന് നോക്കാം.
∙https://myaadhaar.uidai.gov.in/ ലിങ്ക് തുറക്കുക
∙നിങ്ങളുടെ ആധാര്‍ നമ്പറോ എന്റോള്‍മെന്റ് ഐഡിയോ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
∙'പേര് ജനനത്തീയതി, അഡ്രസ് തുടങ്ങിയവ അപ്‌ഡേറ്റ് ചെയ്യാനുള്ള ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
∙ആധാര്‍ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യുക' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
∙ലഭിച്ചിരിക്കുന്ന ഓപ്ഷനുകളുടെ ലിസ്റ്റില്‍ നിന്ന് അഡ്രസ്, പേര് തുടങ്ങി ഏതാണോ വേണ്ടത് അത് തിരഞ്ഞെടുക്കുക, തുടര്‍ന്ന് 'ആധാര്‍ അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
∙വിലാസം അപ്ഡേറ്റ് ചെയ്യുമ്പോള്‍ അപ്ഡേറ്റ് ചെയ്ത വിലാസത്തിന്റെ തെളിവിനായി സ്‌കാന്‍ ചെയ്ത പകര്‍പ്പ് അപ്ലോഡ് ചെയ്യണം
∙ഒരു പുതിയ വെബ്പേജ് തുറക്കുകയും അതില്‍ സേവ് ഓപ്ഷന്‍ നല്‍കണം.
∙മൊബൈല്‍ നമ്പര്‍, അഡ്രസ് തുടങ്ങിയവ എത്ര തവണ വേണമെങ്കിലും മാറ്റാം. എന്നാല്‍ പേര് രണ്ട് തവണയേ മാറ്റാന്‍ സാധിക്കു.
*മൂന്നാമതായി മാറ്റണമെങ്കില്‍ യുഐഡിഎഐയുടെ റീജിയണല്‍ ബ്രാഞ്ചില്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടതുണ്ട്. സ്‌പെഷ്യൽ കേസാണെങ്കില്‍ മാത്രം മാറ്റം അനുവധിക്കും.