ADVERTISEMENT

ജനറൽ ഇൻഷുറൻസ് സംബന്ധിയായ ചില സംശയങ്ങൾക്കുള്ള മറുപടി ഇതാ:

മെഡിക്ലെയിം

എനിക്ക് ഓഫിസിൽനിന്ന് 2 ലക്ഷം രൂപയുടെ മെഡിക്ലെയിം ലഭിക്കുന്നുണ്ട്. ഒരു പുതിയ ഫാമിലി ഹെൽത്ത് ഇൻഷുറൻസ് വാങ്ങാൻ ആലോചിക്കുകയാണ്. ഞാൻ ഒരു പുതിയ പ്ലാൻ വാങ്ങണോ അതോ ഇൻഷുറൻസ് തുക വർധിപ്പിക്കാൻ ഓഫിസിൽ ആവശ്യപ്പെടണോ?  

∙നിങ്ങളുടെ തൊഴിലുടമ നൽകുന്ന ഇൻഷുറൻസ് തുക വർധിപ്പിക്കുന്നതിനുള്ള ഓപ്ഷൻ മെഡിക്കൽ ഇൻഷുറൻസ് പോളിസിയിൽ ലഭ്യമായേക്കില്ല, കാരണം ഇവ ഗ്രേഡിനെ ആശ്രയിച്ച് നിശ്ചയിക്കുന്നതാണ്. അതിനാൽ നിങ്ങൾക്കും കുടുംബത്തിനും പ്രത്യേക ഹെൽത്ത് പോളിസി എടുക്കുന്നതായിരിക്കും ഉചിതം. നിങ്ങൾ കമ്പനിയുടെ പേ റോളിൽ ഉള്ളിടത്തോളം കാലം മാത്രമേ തൊഴിലുടമ നൽകിയ കവർ ലഭ്യമാകൂ എന്നും ഏതെങ്കിലും  കാരണവശാൽ നിങ്ങൾ കമ്പനിയിൽ നിന്ന് പുറത്തുപോയാൽ അത് അവസാനിക്കുമെന്നും ഓർക്കണം. അതിനാൽ, ഒരു പ്രത്യേക പോളിസി ഉണ്ടായിരിക്കുന്നതാണ് അഭികാമ്യം.

ഹോം ഇൻഷുറൻസ്

എനിക്ക് 30 വയസ്സുണ്ട്. ഞാൻ നേരത്തെ ഒരു ഹോം ഇൻഷുറൻസ് എടുത്തിട്ടുണ്ട്. ഞാൻ ജോലി ആവശ്യത്തിനായി മറ്റൊരു നഗരത്തിലേക്ക് മാറുന്നതു മൂലം എന്റെ വീട് വിൽക്കാൻ പദ്ധതിയിടുന്നു,  ഇൻഷ്വർ ചെയ്ത തുക എനിക്ക് തിരികെ  ലഭിക്കുമോ?

നിങ്ങൾക്ക് പോളിസി റദ്ദാക്കാവുന്നതാണ്. പക്ഷേ ഇടക്കാല റദ്ദാക്കലിനുള്ള റീഫണ്ട് ആനുപാതികമായ വ്യവസ്ഥകളിൽ ലഭിക്കില്ലെന്നു മനസ്സിലാക്കുക. അതിനാൽ, നിങ്ങളുടെ വീട്ടിലെ ഉള്ളടക്കങ്ങൾക്കായാണ് നിങ്ങൾ ഇൻഷുറൻസ് പരിരക്ഷ നേടിയിട്ടുള്ളതെന്ന നിഗമനത്തിൽ, പോളിസി റദ്ദാക്കുന്നതിനു പകരം, നിങ്ങളുടെ  താമസ സ്ഥല വിലാസത്തിലെ മാറ്റത്തെക്കുറിച്ച് ഇൻഷുറൻസ് കമ്പനിയെ അറിയിക്കുകയും പുതിയ സ്ഥലത്ത് ഈ സുരക്ഷ തുടരുകയും ചെയ്യാം.

യാത്രയും ഭീകരതയും

ഞാൻ സുഡാനിലേക്കു യാത്ര ചെയ്യാനൊരുങ്ങുകയാണ് . രാഷ്ട്രീയമായി അസ്ഥിരമായ ആ രാജ്യത്ത് ഞാൻ തട്ടിക്കൊണ്ടുപോകപ്പെടുകയോ അപായപ്പെടുകയോ ചെയ്താൽ കുടുംബത്തിന് എന്റെ യാത്ര, ആരോഗ്യ ഇൻഷുറൻസുകൾ ലഭിക്കുമോ?

വ്യക്തിഗത ഭീകരപ്രവർത്തനങ്ങളിൽനിന്ന് ഉണ്ടാകുന്ന അപകടമോ മരണമോ ഇൻഷൂറൻസ് പരിരക്ഷയിൽ വരുന്നുണ്ടെങ്കിലും, ട്രാവൽ പോളിസികളിൽ സാധാരണയായി യുദ്ധം, ആഭ്യന്തര യുദ്ധം, മറ്റ് തരത്തിലുള്ള അക്രമങ്ങൾ എന്നിവയിൽനിന്ന് ഉണ്ടാകുന്ന ക്ലെയിമുകളെ ഒഴിവാക്കിയിട്ടുണ്ട്.

ഹെൽത് ഇൻഷുറൻസ്

ഒരു അപകടമുണ്ടായാൽ, മരുന്നുകളും ഹോസ്പിറ്റൽ ബെഡ് ചാർജുകളും ഉൾപ്പെടെയുള്ള ചികിത്സാച്ചെലവുകൾ എന്റെ പോളിസി വഹിക്കുമോ? പരമാവധി രോഗങ്ങളും അസുഖങ്ങളും കവർ ചെയ്യുന്ന മികച്ച ഹെൽത് ഇൻഷുറൻസ് പോളിസി ദയവായി എനിക്ക് നിർദ്ദേശിക്കുക. 

ഹെൽത് ഇൻഷുറൻസ് പോളിസികൾ അപകടം ഉൾപ്പെടെ ആശുപത്രി പ്രവേശനം ആവശ്യമായ എല്ലാ രോഗങ്ങളും കവർ ചെയ്യുന്നു. എന്നിരുന്നാലും, റൂം വാടക പോലുള്ള വ്യക്തിഗത ഇനങ്ങളുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഇൻഷുറൻസ് കമ്പനി ചില ഉപ പരിധികൾ ഏർപ്പെടുത്തിയിട്ടുണ്ടാകാം. 

അതിനാൽ, നിങ്ങൾ ഏതു കമ്പനിയാണു തിരഞ്ഞെടുക്കുന്നതെന്ന് അന്തിമ തീരുമാനം എടുക്കുന്നതിനു മുൻപ് ദയവായി ഈ വിവരങ്ങൾ കണക്കിലെടുക്കുക.

കാർ കേടാക്കിയാൽ

ഞാൻ ഈയിടെ ഒരു കാർ വാങ്ങി. ഒരു മൂന്നാം കക്ഷി മൂലം എന്റെ കാർ കേടായെങ്കിൽ, കേടുപാടു തീർക്കാനുള്ള തുക നൽകാൻ ആരാണ് ബാധ്യസ്ഥൻ? ദയവായി വഴികാട്ടുക.

നിങ്ങളുടെ കാറിനു കേടുപാടുകൾ സംഭവിച്ചത് ഒരു മൂന്നാം കക്ഷി മൂലം ആണെങ്കിൽ, നിങ്ങൾക്ക് അവരിൽ നിന്ന് ക്ലെയിം ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്. എന്നിരുന്നാലും, നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയിൽനിന്ന് ക്ലെയിം ചെയ്യുന്നതാകും കൂടുതൽ പ്രായോഗികം. തുടർന്ന് മൂന്നാം കക്ഷിയിൽ നിന്ന് ഈ തുക വീണ്ടെടുക്കുന്നതിനായി നിങ്ങളുടെ താൽപ്പര്യാർത്ഥം മുന്നോട്ടു പോകാൻ ഇൻഷുറൻസ് കമ്പനിയെ അധികാരപ്പെടുത്താവുന്നതുമാണ്.

 

ലേഖകൻ, എസ്ബിഐ ജനറൽ ഇൻഷുറൻസ് അണ്ടർറൈറ്റിങ് ആൻഡ് 

റീഇൻഷുറൻസ് വിഭാഗം മേധാവിയാണ്

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com