പോസ്റ്റ്മാന് കത്ത് മാത്രമല്ല ഇന്‍ഷൂറന്‍സ് പോളിസിയും ഇനി വീട്ടിലെത്തിക്കും
Mail This Article
രാജ്യത്തെ മൂന്ന് ലക്ഷത്തോളം വരുന്ന പോസ്റ്റ്മാന്‍മാര്‍ ഇനി മുതല്‍ ഇന്‍ഷൂറന്‍സ് പോളിസികളും വൈകാതെ വീട്ടുപടിക്കല്‍ എത്തിക്കും. ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന ഗ്രാമീണ ഭവനങ്ങളിലേക്ക് ഇന്‍ഷൂറന്‍സ് പോളിസികള്‍ എത്തിക്കുവാന്‍ പോസ്റ്റ്മാന്‍മാരെയും ഗ്രാമീണ ഡാക് സേവക് മാരെയും ചുമതലപ്പെടുത്തുന്ന കാര്യം ഐ ആര്‍ ഡി എ ഐ യുടെ സജീവ പരിഗണനയിലാണ്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഉടന്‍ പുറപ്പെടുവിക്കും.
പോളിസി ഇനി വീട്ടുപടിക്കൽ
ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്കിനായിരിക്കും (ഐ പി പി ബി) ഇതിന്റെ ചുമതല. നിലവില്‍ ഇന്‍ഷൂറന്‍സ് കോര്‍പ്പറേറ്റ് എജന്റ് ആയ ഐപിപിബി പോസ്റ്റല്‍ വകുപ്പിന്റെ കീഴില്‍ പോസ്റ്റ്മാന്‍മാരെ ഉപയോഗിച്ച് പോളിസി വില്‍പ്പന നടത്തും. പോളിസി വില്‍ക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന പോസ്റ്റുമാന്‍മാരുടെ വിശദ വിവരങ്ങള്‍ പോസ്റ്റല്‍ വകുപ്പ് സമയാസമയങ്ങളില്‍ ഐ പി പി ബിയ്ക്ക് കൈമാറും. ഗ്രാമീണ ജനതയ്ക്കാവശ്യമായ പ്രീമിയം കുറഞ്ഞ പോളിസികള്‍ ഇവരിലൂടെ വീട്ടുപടിയ്ക്കല്‍ വില്‍പ്പന നടത്തും.
രാജ്യത്തെ പോസ്റ്റ് ഓഫീസുകളില്‍ ഭൂരിഭാഗവും ബാങ്കിംഗ,് ഇന്‍ഷൂറന്‍സ് കവറേജുകള്‍ തീരെ ഇല്ലാത്ത ഗ്രാമങ്ങളിലാണ്. അതുകൊണ്ട് ഇവിടങ്ങളില്‍ ഇത്തരം ഉത്പന്നങ്ങള്‍ എത്തിക്കുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പോസ്റ്റ് ഓഫീസുകള്‍ വില്‍പന ഏറ്റെടുക്കുന്നതോടെ ഒറ്റപ്പെട്ടതും തികച്ചും അവികസിതവുമായ ഗ്രാമങ്ങളിലേക്കും ഇന്‍ഷൂറന്‍സ് പോളിസികള്‍ എത്തിക്കാനാവുമെന്നാണ് ഐ ആര്‍ ഡി എ ഐ കരുതുന്നത്. പോളിസി വില്‍പ്പനയ്ക്ക് ചുമതലപ്പെട്ട പോസ്റ്റ്മാന്‍മാര്‍ക്ക് ആവശ്യമായ പരിശീലനമടക്കമുള്ള കാര്യങ്ങളുടെ ചുമതല വഹിക്കുന്നത് ഐപിപി ബി ആയിരിക്കും.