ADVERTISEMENT
അസംഘടിത മേഖലയില്‍ ഉള്‍പ്പെടുന്നവര്‍ക്കുള്ള  അഡല്‍ പെന്‍ഷന്‍ യോജന പദ്ധതി പ്രകാരമുള്ള  മാസപെന്‍ഷന്‍ 10,000 രൂപ ആക്കിയാല്‍ എങ്ങനെയിരിക്കും? നിലവില്‍ 5,000 രൂപ വരെ ഉയര്‍ന്ന പരിധി വച്ചിട്ടുള്ള പെന്‍ഷന്‍ പദ്ധതിയാണ് ഇത്. ഇതാണ് പരിഷ്‌കരിക്കുന്നത്. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ ഇതു സംബന്ധിച്ച നിര്‍ദ്ദേശം പരിഗണിക്കപ്പെട്ടാല്‍  വിഹിതം കൂട്ടി അടയ്ക്കുന്ന അംഗങ്ങള്‍ക്ക്് മാസം 10,000 രൂപ വരെ പെന്‍ഷന്‍ ലഭിക്കും.
പ്രായം 18-40 
18 നും 40 നും ഇടയില്‍ പ്രായമുള്ള അസംഘടിത മേഖലയില്‍ പെടുന്നവര്‍ക്ക് വേണ്ടിയാണ് അഡല്‍ പെന്‍ഷന്‍ യോജന കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്.  അംഗങ്ങള്‍ക്ക് 60 വയസ് എത്തുമ്പോള്‍ 1000 മുതല്‍ 5000 രൂപ വരെ മാസം പെന്‍ഷന്‍ ലഭിക്കുന്നതാണ്  പദ്ധതി. പ്രായത്തിനനുസരിച്ച് അടയ്ക്കുന്ന തുകയില്‍ വ്യത്യാസമുണ്ട്. അടവ് തുക പിന്നീട്  അംഗത്തിനോ നോമിനിയ്‌ക്കോ ലഭിക്കുകയും ചെയ്യും. നിലവില്‍ അസംഘടിത മേഖലയില്‍ ഉള്ള 19.5 ദശലക്ഷം പേര്‍ പദ്ധതിയില്‍ അംഗങ്ങളാണ്. 2020 ല്‍ ഇത് 22.5 ദശലക്ഷമാക്കുകയാണ് ഉദേശ്യം. ഇതിന്റെ ഭാഗമായിട്ടാണ് പദ്ധതിയില്‍ ചേരുന്നതിനുള്ള പ്രായവും പെന്‍ഷന്‍ തുകയും ഉയര്‍ത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com