ADVERTISEMENT

അതിവേഗം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന മേഖലയാണ് ഇന്ത്യയില്‍ ഇന്‍ഷൂറന്‍സ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോരിറ്റിയുടെ നിര്‍ദേശമനുസരിച്ച്  പോളിസി ഉടമകള്‍ക്ക് അനുകൂലമായി കമ്പനികള്‍ അനവധി മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം ഫെബ്രുവരി ഒന്നു മുതല്‍ പരമ്പരാഗത ഇന്‍ഷൂറന്‍സ് പേളിസികളിലും യുണിറ്റ് ലിങ്ക്ഡ് പ്ലാനുക (യുലിപ്) ളിലും കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്രധാന മാറ്റങ്ങള്‍ ഇവയാണ്.

പോളിസി പുനരുജ്ജീവിപ്പിക്കുന്നതിനുള്ള സമയം

മുടങ്ങി കിടക്കുന്ന പോളിസികളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള സമയം സംബന്ധിച്ചുള്ളതാണ് ഐ ആര്‍ ഡി എ ഐ യുടെ പ്രധാന നിര്‍ദേശം. ഇതനുസരിച്ച് മുടങ്ങി പോയ യുലിപ് പോളിസികളെ പുനരുജ്ജീവിപ്പിക്കാനുള്ള സമയം മൂന്ന് വര്‍ഷമാക്കി ദീര്‍ഘിപ്പിച്ചു. പ്രീമിയം അടയ്ക്കാത്ത അവസാന ഡ്യൂ ഡേറ്റ് മുതല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത്തരം പോളിസികളെ ജിവന്‍ വയ്പിക്കാം. നേരത്തെ ഇത് രണ്ട് വര്‍ഷമായിരുന്നു.  മററ് പോളിസികള്‍ക്ക് ഈ കാലാവധി അഞ്ച് വര്‍ഷമാണ്. പോളിസി തുടങ്ങി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് മുടങ്ങി പോയ പോളിസികളെ പുനരുജ്ജീവിപ്പിക്കാന്‍ ഒരു വര്‍ഷം സമയം കൂടി ഇതിലൂടെ പോളിസി ഉടമകള്‍ക്ക് ലഭിക്കും.

സം അഷ്വേര്‍ഡ്

ഫെബ്രുവരി ഒന്നു മുതല്‍ യുലിപ്് പോളിസികള്‍ വാങ്ങുന്നതിനുള്ള നിബന്ധനകള്‍ എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഏകരൂപമാക്കി. 45 വയസില്‍ താഴെയുള്ള പോളിസി ഉടമകള്‍ക്ക് യൂലിപ് പോളിസികള്‍ വാങ്ങുന്നതിനുള്ള ചുരുങ്ങിയ സം അഷ്വേര്‍ഡ് തുക വാര്‍ഷിക പ്രീമയത്തിന്റെ 10 ഇരട്ടിയില്‍ നിന്ന് ഏഴിരട്ടിയായി കുറച്ചു. നിലവില്‍ 45 വയസിന് മുകളില്‍ പ്രായമുള്ള പോളിസി ഉടമകള്‍ക്കായിരുന്നു ഇത് അനുവദിച്ചിരുന്നത്. എന്നാല്‍ വാര്‍ഷിക പ്രീമിയത്തിന്റെ പത്ത് ഇരട്ടിയില്‍ കുറഞ്ഞ സം അഷ്വേര്‍ഡ് തുകയാണെങ്കില്‍ നികുതി ഒഴിവിന് അര്‍ഹതയുണ്ടായിരിക്കുകയില്ല.

പെന്‍ഷന്‍ പദ്ധതികളില്‍ കൂടുതല്‍ നേട്ടം

നിലവില്‍ കമ്പനികള്‍ പെന്‍ഷന്‍ പദ്ധതികളില്‍ കാലാവധി തീരുമ്പോള്‍ തുകയ്ക്ക് റിട്ടേണ്‍ ഗ്യാരണ്ടി നല്‍കണമായിരുന്നു. അതുകൊണ്ട് കടപത്രങ്ങളിലും മറ്റും നിക്ഷേപിക്കുകയായിരുന്നു രീതി. ഇത് പലപ്പോഴും കുറഞ്ഞ നേട്ടത്തിന് കാരണമാകാറുമുണ്ട്. ഇനി മുതല്‍ ഈ ഗ്യാരണ്ടി പോളിസി ഉടമയ്ക്ക് വേണോ വേണ്ടയോ എന്ന് തീരുമാനിക്കാം. ഇത് പോളിസി ഉടമകളുടെ റിട്ടേണ്‍ ഉയര്‍ത്താന്‍ ഇടയാക്കും. അതേസമയം ഇവിടെ നിക്ഷേപത്തിന്റെ നേട്ടത്തിന് പോളിസി ഉടമയ്ക്ക് ഉറപ്പുമുണ്ടാവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com