ADVERTISEMENT

രാജ്യത്തെ ലൈഫ് ഇന്‍ഷൂറന്‍സ് വിപണിയുടെ മൂന്നില്‍ രണ്ട് ഭാഗം കൈയ്യടക്കി വച്ചുകൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനമായ എല്‍ ഐ സി അത്ര സുരക്ഷിതമാണോ? നിഷ്‌ക്രിയ ആസ്തി ബാങ്കുകളെ പോലെ എല്‍ ഐ സി യേയും ഗുരുതരമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എല്‍ ഐ സിയുടെ കോര്‍പ്പറേറ്റ് നിക്ഷേപങ്ങളില്‍ കിട്ടാക്കടം വര്‍ധിച്ച് 30,000 കോടിയിലെത്തി. 

സ്വകാര്യമേഖലയിലെ വന്‍ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ വായ്പകളാണ് ബാങ്കുകളെ പോലെ എല്‍ ഐ സിയെയും വരിഞ്ഞ് മുറുക്കുന്നത്. ടേം ലോണുകളായും എന്‍ സി ഡി (നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചേഴ്‌സ്) കളുമായിട്ടാണ് എല്‍ ഐ സി കോര്‍പ്പറേറ്റുകള്‍ക്ക് വായ്പ നല്‍കുന്നത്. 2019 സെപ്തംബര്‍ 30 ന് എല്‍ ഐ സിയുടെ എന്‍ പി എ  30000 കോടി രൂപയാണ്. കമ്പനിയുടെ ആസ്തിമൂല്യമായ 31 ലക്ഷം കോടി രൂപയുടെ ഒരു ശതമാനം വരുമിത്. പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങളടക്കമുള്ളവയെ പ്രതിസന്ധിയിലാക്കിയ അതേ കമ്പനികളാണ് ഇവിടെയും പ്രതിസ്ഥാനത്ത്. 

എസാര്‍ ഫോര്‍ട്ട്, ഗാമണ്‍, അലോക് ഇന്‍ഡസ്ട്രീസ്, ഡെക്കാണ്‍ ക്രോണിക്കിള്‍, ഭൂഷന്‍ പവര്‍, ഐ എല്‍ ആന്‍ഡ് എഫ് എസ്, എബിജി ഷിപ്പ് യാര്‍ഡ്,യുണിടെക്.ജിവികെ പവര്‍ തുടങ്ങിയവയിലെല്ലാം എല്‍ ഐ സി യക്ക് ടേം ലോണുകളും എന്‍ സി ഡി വഴിയുള്ള നിക്ഷേപങ്ങളുമുണ്ട്. 36 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് എല്‍ ഐ സിയ്ക്കുള്ളത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com