സ്മാര്‍ട്ട് വെല്‍ത്ത് ഗോള്‍' പോളിസിയുമായി ബജാജ് അലയന്‍സ് ലൈഫ്
Mail This Article
സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് വെല്‍ത്ത് ഗോള്‍ എന്ന പേരില്‍ പുതിയൊരു സ്മാര്‍ട്ട് യൂലിപ് പോളിസി അവതരിപ്പിച്ചു. വൈവിധ്യമാർന്ന ആവശ്യങ്ങൾക്കായി നിക്ഷേപിക്കാം. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പ്ലാനിലെ പ്രീമിയം അലോക്കേഷന്‍ ചാര്‍ജ് പൂര്‍ണമായും തിരികെ ലഭിക്കുന്നു. കാലാവധി പൂർത്തിയാക്കുമ്പോൾ റിസ്‌ക് കവര്‍ ചാര്‍ജുകളും തിരികെ കിട്ടും. വെല്‍ത്ത്, ചൈല്‍ഡ് വെല്‍ത്ത്, ജോയിന്റ് ചൈല്‍ഡ് വെല്‍ത്ത് എന്നിങ്ങനെ മൂന്നു തരത്തില്‍ പോളിസി ലഭ്യമാണ്.
ആറാം വര്‍ഷം മുതല്‍ പ്രീമിയം കുറവുവരുത്താനാകും വിധം മാറ്റങ്ങള്‍ വരുത്താനും ഉപഭോക്താവിന് കഴിയും.മരണം/സ്ഥിര വൈകല്യത്തിന് വഴിയൊരുക്കുന്ന അപകടം തുടങ്ങിയ വേളയില്‍ വരുമാന നേട്ടവുമുണ്ടാകും. കുട്ടിയുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി നിശ്ചിത വരുമാനം ലഭ്യമാക്കാനുള്ള ഫീച്ചറും ഈ പ്ലാനിലുണ്ട്.ജോയിന്റ് ലൈഫ് വെല്‍ത്ത് വേരിയന്റില്‍ ഭാര്യ/കുട്ടി/മാതാപിതാക്കള്‍/മുത്തച്ഛന്‍/സഹ-വായ്പക്കാരന്‍ തുടങ്ങിയവരെ ചേര്‍ക്കാം. അഞ്ചാം വര്‍ഷം മുതല്‍ ഫണ്ടിന് ആവശ്യം വന്നാല്‍ ഉപഭോക്താവിന് ഭാഗികമായി പിന്‍വലിക്കലും നടത്താം.
English Summary : New Ulip From Bajaj Allianz Life Insurance