കുഞ്ഞിന് വേണോ ഇൻഷുറൻസ് പരിരക്ഷ?
Mail This Article
മക്കളുടെ ഭാവി സുരക്ഷ പരിഗണിച്ച് അവരുടെ പേരിൽ പോളിസികൾ എടുക്കുന്നവർ ഒട്ടേറെയാണ്. പക്ഷേ, ഒരിക്കലും കുട്ടിയുടെ പേരിൽ പോളിസി എടുക്കരുത് എന്നാണ് വിദഗ്ധരുടെ ഉപദേശം. കാരണം, കുട്ടികൾ വരുമാനം ഇല്ലാത്തവരാണ്. അവരുടെ വരുമാനത്തെ കുടുംബം ആശ്രയിക്കുന്നുമില്ല. പിന്നെന്തിനു കവറേജ് എന്നു സ്വയം ചോദിക്കുക.
കുട്ടിയുടെ കുടുംബത്തിന്റെ സാമ്പത്തികഭദ്രത ഉറപ്പു വരുത്താൻ എന്താണ് ചെയ്യേണ്ടത്? മാതാപിതാക്കൾ സ്വന്തം പേരിൽ ആവശ്യമായ കവറേജ് ടേം പ്ലാനിൽ എടുക്കുക. എന്നിട്ട് കുട്ടിയുടെ ഭാവിയാവശ്യങ്ങൾക്കായി നല്ല നിക്ഷേപ പദ്ധതികൾ കണ്ടെത്തി നിക്ഷേപിക്കുക. എന്നാൽ, ഇപ്പോൾ മികച്ച വരുമാനം ഉണ്ടാക്കുന്ന ചില കുട്ടികളെങ്കിലുമുണ്ട്. അവരുടെ പേരിൽ പോളിസി ടേം പ്ലാൻ എടുക്കുന്നതിൽ തെറ്റില്ല.
ഹെൽത്ത് പോളിസി ഉറപ്പാക്കണം
പക്ഷേ, കുട്ടിയുടെ പേരിൽ നിർബന്ധമായും ഹെൽത്ത് പോളിസി കവറേജ് എടുത്തിരിക്കണം. അത് എത്ര നേരത്തേ എടുക്കാമോ അത്രയും നേരത്തേ ചെയ്യുക. ഇന്നു നവജാതശിശുക്കൾക്കു മുതൽ ചികിത്സ അനിവാര്യമായി വരുന്ന സന്ദർഭങ്ങൾ ഒട്ടേറേയാണ്. ചികിത്സാ ചെലവ് ആകട്ടെ അനുദിനം കുതിച്ചുയരുകയുമാണ്. ഹെൽത്ത് കവറേജ് ഉണ്ടെങ്കിൽ കുട്ടിയുടെ ചികിത്സാ ചെലവിനായി ആശങ്കപ്പെടേണ്ടി വരില്ല. ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാനുമാകും.
English Summery : Ensurance Coverage for Kids