ADVERTISEMENT

കാര്യം നിസാരമെന്ന് തോന്നാമെങ്കിലും കോവിഡ് ചികിത്സയില്‍ വലിയ ബാധ്യതയാവുകയാണ് പി പി ഇ കിറ്റ്. ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജുള്ള രോഗിയാണെങ്കിലും ആശുപത്രി വാസകാലം മുഴുവന്‍ പരിചരിക്കപ്പെടുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന  പി പി ഇ കിറ്റുകള്‍ക്ക് വലിയ തുകയാണ് ആശുപത്രികള്‍ ഈടാക്കുന്നത്. ഇത് ആകെ ഡിസ്ചാര്‍ജ് ബില്‍ തുക കുതിച്ചുയരുന്നതിന് ഇടയാക്കുന്നു. ഒരു രോഗിയുടെ പരിചരണത്തിന് എത്ര കിറ്റ് ആകാമെന്നുള്ളത് സംബന്ധിച്ച് പൊതു മാനദണ്ഡമില്ലാത്തതിനാല്‍ ആശുപത്രികള്‍ കൂടുതല്‍ തുക കിറ്റ് ചെലവിലേക്ക് ചേര്‍ക്കുകയും ഇത് ഇന്‍ഷുറന്‍സ് കമ്പനികള്‍ നിരസിക്കുകയും ചെയ്യുന്നത് പലപ്പോഴും തര്‍ക്കങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്.

രോഗിയൊന്നിന് എത്ര കിറ്റ്

ഒരു രോഗിയ്ക്ക് എത്ര പി പി ഇ കിറ്റ് എന്നൊരു മാനദണ്ഡം വായ്ക്കാനുമാകുന്നില്ല. അസുഖം മാറാന്‍ എത്ര ദിവസമെടുക്കുമെന്നതിനെ ആശ്രയിച്ചാണിതിരിക്കുന്നത്.  ഒരു പി പി ഇ കിറ്റിന് 1,200 രൂപയാണ് ഇന്‍ഷുറന്‍സ്‌കമ്പനികള്‍ നല്‍കുക. ഗുരുതരാവസ്ഥയിലുള്ള രോഗിയാണെങ്കില്‍ 2,000 രൂപ. നാല് മണിക്കൂറാണ് ഒരു കിറ്റ് പരമാവധി ഉപയോഗിക്കാനാവുക. അത് കഴിഞ്ഞാല്‍ മാറ്റേണ്ടതുണ്ട്.  എന്നാല്‍ ഒരു ഡോക്ടറും നഴ്‌സും മറ്റ് ആരോഗ്യപ്രവര്‍ത്തകരും ഒരു വാര്‍ഡില്‍ ഒന്നിലധികം രോഗികളെ പരിചരിക്കുമ്പോള്‍ പിപിഇ കിറ്റിന്  ഒരോ രോഗിയ്ക്കും പ്രത്യേകം ബില്ലിടുന്നു എന്നാണ് കമ്പനികള്‍ പറയുന്നത്. ഇത് മുഴുവന്‍ നല്‍കാനാവില്ലെന്നാണ് ഇന്‍ഷുറന്‍സ്‌കമ്പനികള്‍ പറയുന്നത്. ഫലത്തില്‍ ആശുപത്രികള്‍ ബില്ലിടുകയും ഇന്‍ഷുറന്‍സ് കമ്പനി പോളിസി ഉടമയ്ക്ക് പണം കൈമാറാതിരിക്കുകയും ചെയ്യുന്ന അവസ്ഥ.

പിപിഇ കിറ്റിന് 20 ശതമാനം

പി പി ഇ കിറ്റിന് മാത്രം ആകെ ചികിത്സാ ചെലവിന്റെ 20 ശതമാനം വരെ ചില ആശുപത്രികള്‍ ഈടാക്കുന്നു എന്നതാണ് പ്രശ്‌നം. ആശുപത്രിവാസത്തിന്റെ ദിവസങ്ങള്‍ കൂടുന്നതനുസരിച്ച് ഈ ചെലവ് വര്‍ധിക്കും. പല വൈറസ് വിവിധ രോഗികളില്‍ വ്യത്യസ്ത സ്വഭാവം കാണിക്കുമെന്നതിനാല്‍ ഇത് തീര്‍ച്ചപ്പെടുത്താനും ആവുന്നില്ല. ഈ സാഹചര്യത്തില്‍ പോളിസിയുടെ ആനുകൂല്യമുണ്ടെങ്കിലും കോവിഡ് ആളുകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. അതുകൊണ്ട് വൈറസ് ബാധ ഒഴിവാക്കാന്‍ പരിശ്രമിക്കുകയാണ് വ്യക്തപരമായും സാമൂഹികമായും ഏറ്റവും ഉത്തമം.

English Summary : PPE Kit and Covid Patients

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com