ADVERTISEMENT

ടേം ഇൻഷുറൻസ് ഒരു തരത്തിലുള്ള ലൈഫ് ഇൻഷുറൻസ് ആണ്. വളരെ കുറഞ്ഞ തുകയ്ക്ക്, സങ്കീർണതകളില്ലാതെ ലഭിക്കുന്ന ലൈഫ് ഇൻഷുറൻസ്. ഇൻഷുറൻസ് എടുത്തയാൾക്ക് ജീവഹാനി സംഭവിച്ചാൽ ആശ്രിതർക്ക് ഇൻഷുർ ചെയ്ത തുക  സാമ്പത്തിക പരിരക്ഷ നൽകുന്നു. ഇത് കുടുംബാംഗങ്ങളെ പഴയ പോലെ ചിലവുകൾ നടത്തുവാനും, ബാധ്യതകൾ കൂടാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനും സഹായിക്കും. 

∙ലൈഫ് ഇൻഷുറൻസ് അടക്കുന്ന തുക കാലാവധിക്കുശേഷം തിരിച്ചുകിട്ടുമെങ്കിലും ടേം  ഇൻഷുറൻസിൽ തുക തിരിച്ചുകിട്ടുകയില്ല. പരിരക്ഷയെടുത്ത ആളുടെ മരണശേഷം ഇൻഷുർ ചെയ്ത തുക പൂർണമായും തിരിച്ചു കിട്ടും. 

∙ലൈഫ് ഇൻഷുറൻസിനേക്കാൾ പതിന്മടങ്ങു തുകക്ക്  ടേം ഇൻഷുറൻസ് എടുക്കാവുന്നതാണ്. ഒരു ഉദാഹരണത്തിന് 20 ലക്ഷത്തിന്റെ ലൈഫ് ഇൻഷുറൻസിനു 25 വയസ്സുള്ള ഒരു വ്യക്തി 58,000 രൂപ പ്രീമിയം ഒരു വര്‍ഷം വച്ച് 20 വർഷത്തേക്ക് അടയ്ക്കണമെങ്കിൽ, 25 വയസ്സുള്ള ആരോഗ്യവാനായ, പുകവലിക്കാത്ത ഒരാൾ ഒരു വര്‍ഷം 8000 രൂപ അടച്ചാൽ ഒരു കോടി രൂപയ്ക്കു ടേം ഇൻഷുറൻസ് എടുക്കുവാൻ സാധിക്കും.   

∙പല കമ്പനികൾക്കും  വിവിധ പ്രത്യേകതകളും വ്യത്യസ്ത നിബന്ധനകളുമുള്ള ടേം  ഇൻഷുറൻസ് ലഭ്യമാണ്. 

∙വ്യക്തികളുടെ പ്രായത്തിനും, പുകവലി, മദ്യപാനം മുതലായ ശീലങ്ങൾക്കും അനുസരിച്ചും പ്രീമിയം വ്യത്യാസപ്പെടും. 

∙ടേം ഇൻഷുറൻസ് ഏതു സമയത്തും വേണ്ടായെന്നുവക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ട്.  

∙ടേം ഇൻഷുറൻസ് പോളിസിയിൽ വായ്പ എടുക്കാനുള്ള സൗകര്യം ഇല്ല. 

∙ഓൺലൈനായി വാങ്ങുന്ന ടേം പോളിസികൾക്കു പ്രീമിയം വളരെ കുറവാണ്. ഉദാഹരണത്തിന് 60 ലക്ഷത്തിന്റെ ടേം  ഇൻഷുറൻസിനായി 43 വയസ്സുള്ള ഒരാൾ 13,000 രൂപ ഒരു വര്‍ഷം അടച്ചാൽ മതി. ഇടത്തരം കുടുംബങ്ങൾക്കും താങ്ങാവുന്ന വിധത്തിലാണിത്

∙പല കമ്പനികളും പല തരത്തിലുള്ള റൈഡറോട് കൂടിയ ടേം ഇൻഷുറൻസ് നൽകുന്നുണ്ട് .

∙മാരക അസുഖകൾക്കെതിരെയും, അപകടങ്ങൾക്കും,അംഗവൈകല്യത്തിനും ടേം  ഇൻഷുറൻസിൽ റൈഡറുകൾ കൂട്ടിച്ചേർക്കുവാൻ സാധിക്കും. 

∙85 വയസ്സുവരെ പല കമ്പനികളും ടേം ഇൻഷുറൻസ് നൽകുന്നുണ്ട്. 

∙വർഷം തോറും പ്രീമിയം പുതുക്കിയില്ലെങ്കിൽ ഇൻഷുറൻസിനു നിയമസാധുതയുണ്ടാകില്ല.

∙പ്രായം കൂടുംതോറും, പുതിയതായി ഇൻഷുറൻസ് എടുക്കുമ്പോൾ കൂടിയ പ്രീമിയം നൽകേണ്ടതായിവരും. 

ഒരാളുടെ വരുമാനത്തിൽ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങൾ ടേം ഇൻഷുറൻസ് എടുക്കുന്നത് അഭികാമ്യമാണ്‌. കൂടുതൽ തുകക്കുള്ള ഭവന വായ്പയോ, മറ്റു വായ്പകളോ എടുത്തിട്ടുള്ളവർ തീർച്ചയായും ടേം ഇൻഷുറൻസ് എടുക്കേണ്ടതാണ്. ഇൻഷുറൻസ് എടുത്തിരിക്കുന്ന ആളുടെ അഭാവത്തിൽ സാമ്പത്തിക ബാധ്യതകളില്ലാതെ ആരെയും ആശ്രയിക്കാതെ ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ ഇത് സഹായിക്കും. പ്രത്യേകിച്ചും ഈ കോവിഡ് കാലത്ത് ആർക്ക് എന്തു സംഭവിക്കും എന്നുറപ്പില്ലാത്ത നാളുകളായതിനാൽ  ടേം ഇൻഷുറൻസിനെ കുറിച്ച് ചിന്തിക്കുന്നത് കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതക്ക് അഭികാമ്യമാണ്.

English Summary : Why We Should Take Term Insurance?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com