ADVERTISEMENT

തവണകൾ അടയ്ക്കാതെ മുടങ്ങിപ്പോയ എൽ.ഐ.സി പോളിസികൾ ഇപ്പോൾ പുതുക്കാം. പോളിസി കാലാവധി പൂർത്തിയാക്കാത്തവർക്കാണ് അവസരം. 

യുലിപ് പോളിസികൾ ഒഴികെയുള്ള പോളിസികൾക്ക് ആദ്യമായി പ്രീമിയം മുടങ്ങിപ്പോയതു മുതൽ അഞ്ചു വർഷം വരെയുള്ള കാലാവധിക്കുള്ളിൽ പോളിസി പുതുക്കിയെടുക്കാം. ഓഗസ്റ്റ് 17 മുതൽ ഒക്‌ടോബർ 21 വരെ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. ലേറ്റ് ഫീസിൽ ആകർഷകമായ ഇളവും ലഭിക്കും.

പോളിസി മു‍ടങ്ങിയവർക്ക് മികച്ച അവസരം

മൊത്തം ഒരു ലക്ഷം രൂപ വരെ പ്രീമിയം തിരികെ ലഭ്യമാകുന്ന പോളിസികൾക്ക്  25 ശതമാനം വരെ ഇളവിന് അർഹതയുണ്ട്. ഇത് പരമാവധി 2500 രൂപ വരെയാണ്. 100001 രൂപ മുതൽ 3 ലക്ഷം രൂപ വരെ മൊത്തം പ്രീമിയം ലഭ്യമാകുന്ന പോളിസികളിൽ 25 ശതമാനം വരെ ഇളവിന് അർഹതയുണ്ട്. പരമാവധി 3000രൂപ. 300001 രൂപയും അതിനു മുകളിലും മൊത്തം ലഭിക്കാവുന്ന പ്രീമിയമുള്ള പോളിസികൾക്ക് 30 ശതമാനവും ഇളവ് വാഗ്ദാനം ചെയ്യുന്നു. പരമാവധി 3500 രൂപ. ഏതെങ്കിലും സാഹചര്യത്തിൽ പ്രീമിയം അടയ്ക്കാൻ പറ്റാതെ പോളിസി മുടങ്ങിപ്പോയവർക്ക് ഈ സുവർണാവസരം പ്രയോജനപ്പെടുത്താം.

ENglish Summary : Here is an Opportunity to Renew Your Lapsed LIC Policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com