ADVERTISEMENT

സൈബര്‍ സുരക്ഷാ കമ്പനിയായ സേഫ് ഹൗസ് ടെക് കേരളത്തിലെ ജനങ്ങള്‍ക്കായി സൈബര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രഖ്യാപിച്ചു. ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയാണിത്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും തങ്ങളുടെ ബോഡിഗാര്‍ഡ് ആപ്പ് വഴി സൈബര്‍ ഇന്‍ഷുറന്‍സ് നല്‍കുന്നതിനായി കമ്പനി എച്ച്ഡിഎഫ്സി എർഗോ ജനറല്‍ ഇന്‍ഷുറന്‍സുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. വിവിധ ഡിജിറ്റല്‍ പരിരക്ഷാ ഫീച്ചറുകള്‍ ഇതിനകം തന്നെ ലഭ്യമാക്കിയിരിക്കുന്ന ആപ്പില്‍ ഡിജിറ്റല്‍ തട്ടിപ്പുകളില്‍ നിന്നുള്ള സാമ്പത്തിക നഷ്ടങ്ങള്‍ക്ക് വ്യക്തിഗത ഉപഭോക്താക്കള്‍ക്കുള്ള സംരക്ഷണവുമുണ്ട്. അനധികൃത ഡിജിറ്റല്‍ ഇടപാടുകള്‍ക്കെതിരെ 25,000 രൂപയുടെ കോംപ്ലിമെന്ററി കവറേജും മുന്‍ഗണനാ പിന്തുണയും സമര്‍പ്പിത ക്ലെയിം ഡെസ്‌ക്കും നല്‍കി ഉപഭോക്താക്കളെ 'ഇന്റര്‍നെറ്റ് ഇന്‍ഷുറന്‍സ്' ഉള്ളവരായി മാറ്റാനാണ് സൈബര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലക്ഷ്യമിടുന്നത്.

അഞ്ച് വര്‍ഷത്തിനിടെ കേരളത്തിലെ സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ദ്ധിച്ചു, അതില്‍ ഭൂരിഭാഗവും യുപിഐ അല്ലെങ്കില്‍ പേടിഎം വഴിയുള്ള ഓണ്‍ലൈന്‍ പണം തട്ടിപ്പുകളാണ്. ബോഡിഗാര്‍ഡ് വിഐപി പ്ലസ് ഉപയോഗിച്ച്, അനധികൃത ഡിജിറ്റല്‍ ഇടപാടുകള്‍ക്കെതിരെ എച്ച്ഡിഎഫ്സി എര്‍ഗോയില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് 25,000 രൂപ മൂല്യമുള്ള സൈബര്‍ കവര്‍ ലഭിക്കും. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഏതൊരാളും ഈ കവറേജ് ഉപയോഗിച്ച് സാമ്പത്തിക നഷ്ടത്തിന്റെ അപകടസാധ്യത ലഘൂകരിക്കണമെന്ന് സേഫ്ഹൗസ് ടെക് എം ഡി ഇന്ത്യ രുചിര്‍ ശുക്ല പറഞ്ഞു.

English Summary : Safe House Tech will Provide Cyber Insurance Protection Against Digital Transaction Fraud

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com