ADVERTISEMENT

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ് പദ്ധതിയിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിലെ ചികിത്സയ്ക്ക് റീഇമ്പേഴ്സ്മെന്റ് ലഭിക്കുമോ?

അടിയന്തര സാഹചര്യങ്ങളിൽ

മെഡിസെപിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ അടിയന്തര സാഹചര്യങ്ങളിൽ ചികിത്സിക്കേണ്ടിവരുമ്പോൾ റീഇമ്പേഴ്സ് സൗകര്യം ലഭ്യമാണ്. അപകടങ്ങൾ, ഹൃദയാഘാതം, മസ്തിഷ്ക ആഘാതം തുടങ്ങിയ സാഹചര്യങ്ങളിൽ അടിയന്തര ചികിത്സ ആവശ്യമായി വരുന്നു. ഇത്തരം ഘട്ടങ്ങളിൽ മെഡിസെപിൽ എംപാനൽ ചെയ്യാത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നേടിയാലും ചെലവായ തുക റീഇംമ്പേഴ്സ് ചെയ്തു നൽകും.

മെഡിസെപ് കൈപ്പുസ്തകത്തിൽ പറയുന്നത്

"അപകടം മറ്റ് അടിയന്തര സാഹചര്യം എന്നീ അവസരങ്ങളിൽ മെഡിസെപിൽ എംപാനൽ ചെയ്തിട്ടില്ലാത്ത ആശുപത്രികളിൽ അംഗീകൃത ചികിത്സ / ശസ്ത്രക്രിയക്ക് വിധേയരായാൽ പദ്ധതിയിൽ നിഷ്ക്കർഷിച്ചിരിക്കുന്ന നിരക്കുപ്രകാരമുള്ള തുക ഇൻഷുറൻസ് കമ്പനി ആശുപത്രിക്ക് നൽകും." മെഡിസെപ് കൈപ്പുസ്തകത്തിലെ പേജ് 15ലാണ് ഈ സൂചനയുള്ളത്. ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ചെയ്ത് 15 ദിവസത്തിനുള്ളിൽ റീഇമ്പേഴ്സ്മെന്റിനുള്ള അപേക്ഷ നിർദ്ദിഷ്ട ഫോറത്തിൽ സമർപ്പിക്കണം. ക്ലെയിം ഫോറത്തിന്റെ മാതൃക medisep.kerala.gov.in എന്ന വെബ് സൈറ്റിലെ Downloads എന്ന വിഭാഗത്തിൽ നിന്നു ലഭിക്കും. ഫോറത്തിന്റെ A, B എന്നീ ഭാഗങ്ങൾ വ്യക്തമായി പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം സമർപ്പിക്കണം.

ക്ലെയിം ഫോറത്തോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

1. Duly filled claim form

2. Copy of Govt ID proof

3. Copy of medisep ID card

4. Original lab reports, investigation reports etc if any

5. Original discharge summary

6. Original final bill with break up

7. Original cash paid receipt

8. Copy of cancelled cheque

9. FIR/MLC copy for RTA claims

അയക്കേണ്ട വിലാസം

Vidal Health Insurance TPA Pvt. Ltd,

Third Party Administrator for claim processing,

Door No 40/3232,

Second floor,

SL Plaza, 

Palarivattom,

Cochin -25

എല്ലാ രേഖകളുടെയും ഒരു കോപ്പി info.medisep@kerala.gov.in എന്ന വിലാസത്തിലും അയക്കണം.

English Summary : Medisep Latest Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com