ADVERTISEMENT

കോവിഡിന് ശേഷം ലോകം മാന്ദ്യത്തിലേക്ക് വീഴുമെന്നു വിചാരിക്കുന്ന 2023 ൽ ബജറ്റ് അവതരിപ്പിക്കുമ്പോൾ ഇൻഷുറൻസ് മേഖല ധനമന്ത്രിയിൽ വലിയ പ്രതീക്ഷ വെക്കുന്നുണ്ട്. സാധാരണക്കാർക്ക് ഭാവിയിൽ ഉണ്ടാകാൻ ഇടയുള്ള പ്രശ്നങ്ങളെ തരണം ചെയ്യാൻ സഹായിക്കുന്ന ഇൻഷുറൻസ് പദ്ധതികൾ ഉൾകൊള്ളുന്ന ബജറ്റാണ് ഈ മേഖല പ്രതീക്ഷിക്കുന്നത്.

∙ആരോഗ്യ, ലൈഫ് ഇൻഷുറൻസിന് ബാധകമായ GST 18% ൽ നിന്ന് 5% ആയി കുറയ്ക്കുമെന്ന്  പ്രതീക്ഷിക്കുന്നു. ഇത് ഉപഭോക്താവിന്റെ ചെലവ് കുറക്കുകയും,  ഇൻഷുറൻസ് വാങ്ങാൻ കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കുകയും  ചെയ്യും.

∙സെക്ഷൻ 80CCC പ്രകാരമുള്ള കിഴിവ് പരിധികൾ 1.5 ലക്ഷം രൂപയിൽ നിന്ന് 2.5 ലക്ഷം രൂപയായി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു .

∙കർഷക ആത്മഹത്യകൾ കുറയ്ക്കുന്നതിന് വായ്പ എടുക്കാത്ത കർഷകരെയും ഇൻഷുറൻസ് പരിരക്ഷയുടെ പരിധിയിൽ കൊണ്ടുവരണം എന്ന ആവശ്യം ധനമന്ത്രിക്ക് മുൻപിൽ സമർപ്പിച്ചിട്ടുണ്ട്.എല്ലാ കർഷകർക്കും ആരോഗ്യ, വിള ഇൻഷുറൻസ് ഉറപ്പാക്കുന്ന ഒരു പദ്ധതിയാണ് പ്രതീക്ഷ.

∙പുതിയതായി ഇൻഷുറൻസ് എടുക്കുന്നവർക്ക് നല്ല ഇളവുകൾ കൊടുക്കണമെന്ന് ഇൻഷുറൻസ് കമ്പനികൾ ധനമന്ത്രിയോട്  ആവശ്യപ്പെട്ടിട്ടുണ്ട്. 

യുഎസ്, സിംഗപ്പൂർ, ദുബായ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്ത് പ്രീമിയം നിരക്ക് കുറവാണെങ്കിലും, ഈ വികസിത രാജ്യങ്ങളെ അപേക്ഷിച്ച്  ഇൻഷുറൻസ് ഉള്ളവരുടെ എണ്ണം ഇന്ത്യയിൽ കുറവാണ്. വലിയ സാധ്യതയുള്ള ഈ മേഖലയിലേക്ക് ഇന്ത്യയിലെ സാധാരണക്കാരെ കൂടുതലായി കൊണ്ടുവരാൻ കേന്ദ്ര ബജറ്റിലെ നയങ്ങൾക്ക് സാധിക്കുമെന്ന് ഇൻഷുറൻസ് മേഖല പ്രതീക്ഷിക്കുന്നു.

English Summary : Budget Expectations of Insurance Sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com