പുതുമയാർന്ന പോളിസികളുമായി മണിപ്പാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്
Mail This Article
ആരോഗ്യ ഇന്‍ഷുറന്‍സിനു മാത്രമായുള്ള മുൻനിര ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ മണിപ്പാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കേരളത്തിൽ സാന്നിധ്യം ശക്തമാക്കും. പുതുമയുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് ഉൽപ്പന്നങ്ങളും സേവനങ്ങളും കൂടുതൽ പേരിലെക്കെത്തിച്ച് ആരോഗ്യ ഇന്‍ഷുറന്‍സ് സാന്ദ്രത വര്‍ധിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ടെന്ന് മണിപ്പാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ സപ്ന ദേശായി പറഞ്ഞു.
91ാം ദിവസം മുതല്‍ നിലവിലുള്ള രോഗങ്ങള്‍ക്ക് പരിരക്ഷ
ലൈഫ്ടൈം ഹെല്‍ത്ത്, പ്രൈം സീനിയര്‍ പോലുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസികളിലൂടെ 50 ലക്ഷം രൂപ മുതല്‍ മൂന്നു കോടി രൂപ വരെയുള്ള പരിരക്ഷാ തുകകള്‍ തെരഞ്ഞെടുക്കാം. ലൈഫ്ടൈം ഹെല്‍ത്ത് പ്ലാന്‍ വിദേശത്തെ ചികിൽസയ്ക്കും പരിരക്ഷ നൽകുന്നതിനാൽ പ്രവാസികള്‍ക്ക് അവരുടെ നാട്ടിലുള്ള ബന്ധുക്കൾക്ക് വിദേശത്ത് ചികിൽസ നൽകാനാകും. പ്രൈം സീനിയര്‍ പ്ലാന്‍ വഴി മുതിര്‍ന്ന പൗരന്‍മാര്‍ക്കു വൈദ്യ പരിശോധനയില്ലാതെ പദ്ധതിയുടെ 91-ാം ദിവസം മുതല്‍ നിലവിലുള്ള രോഗങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നുവെന്ന് മണിപ്പാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ഹെഡ് ഓഫ് പ്രൊഡക്ട്സ് ആഷിഷ് യാദവ് അറിയിച്ചു.
കാഷ് ലെസ് ഒപിഡി
ഇതിനു പുറമെ പ്രോഹെല്‍ത്ത് പ്ലാന്‍ ഡയബറ്റീസ് ഒബിസിറ്റി, ആസ്ത്മ, രക്ത സമ്മര്‍ദ്ദം, കൊളസ്ട്രോള്‍ തുടങ്ങിയവയ്ക്ക് പരിരക്ഷ നൽകുന്നു. കാഷ് ലെസ് ഒപിഡിസേവനം മണിപ്പാല്‍ സിഗ്ന പ്രോ ഹെല്‍ത്ത് പ്രൈമില്‍ ലഭ്യമാണ്. ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, നിര്‍ദ്ദിഷ്ട രോഗപരിശോധനകള്‍, ഫാര്‍മസി ചെലവുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ നോണ്‍ മെഡിക്കല്‍ ചെലവുകള്‍ക്കും പരിരക്ഷ നല്‍കുന്നുണ്ട്. കേരളത്തിൽ 350 ആശുപത്രികളുമായി കാഷ് ലെസ് സഹകരണമുണ്ടന്ന് സോണല്‍ ഹെഡ് (ദക്ഷിണേന്ത്യ) ധര്‍വേസ് മുഹമ്മദ് അറിയിച്ചു.
English Summary : ManipalCigna Health Insurance Expanding Operations in Kerala