ADVERTISEMENT

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ)  ബീമാ വിസ്താർ എന്ന പേരിൽ ഒരു പ്രത്യേക  ഇൻഷുറൻസ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. പല സവിശേഷതകളും ഒരുമിച്ചു ചേർത്തുള്ള ഇൻഷുറൻസായിരിക്കും ഇത്.  

താങ്ങാനാവുന്ന ഒറ്റ പോളിസിയിൽ ജീവൻ, ആരോഗ്യം, പ്രോപ്പർട്ടി കവറേജ് എന്നിവ ബീമ വിസ്താർ നൽകും. 2025 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ആയിരിക്കും ഇത് അവതരിപ്പിക്കുക. 

സൗകര്യ പ്രദം

ലൈഫ്, ഹെൽത്ത്, പ്രോപ്പർട്ടി കവറേജ് എന്നിവയ്‌ക്കായി പ്രത്യേക പോളിസികൾ വാങ്ങേണ്ടതിന്റെ ആവശ്യകത ഒഴിവാക്കുന്നതിനാൽ, ഇതുവരെയുള്ള ഇൻഷുറൻസുകളിൽ വെച്ച്  താങ്ങാനാവുന്നതും സൗകര്യ പ്രദവുമായിരിക്കും ബീമ വിസ്താർ.

ഉൽപ്പന്നത്തിന്റെ രൂപകൽപ്പനയും മറ്റ് സുപ്രധാന വശങ്ങളും ഏകദേശം പൂർത്തിയായതായി ഒരു മുതിർന്ന ഐആർഡിഎഐ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. ഐആർഡിഎഐയുടെ ലൈഫ്, ജനറൽ ഇൻഷുറൻസ് കൗൺസിലുകൾ നിലവിൽ ഉൽപ്പന്നം അവലോകനം ചെയ്യുകയാണ്.

English Summary:

IRDAI Introducing All in One Affordable Insurance Policy Bima Vistaar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com