ADVERTISEMENT

നടപ്പ് സാമ്പത്തിക സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) പ്രതീക്ഷിക്കുന്നത് ഇന്‍കം ടാക്‌സ് റീഫണ്ട് ഇനത്തില്‍ 25464 കോടി രൂപ. എല്‍ഐസി ചെയര്‍മാന്‍ സിദ്ധാര്‍ത്ഥ് മൊഹന്തി പറയുന്നതനുസരിച്ച് എല്‍ഐസിക്ക് ലഭിച്ചിരിക്കുന്നത് 25,464 കോടി രൂപയുടെ ഇന്‍കം ടാക്‌സ് റീഫണ്ട് ഓര്‍ഡറാണ്. 

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണല്‍ ഉത്തരവിറക്കിയിരുന്നു. പോളിസി ഉടമകളുടെ ഇടക്കാല ബോണസുമായി ബന്ധപ്പെട്ടാണ് ഈ റീഫണ്ട്. കഴിഞ്ഞ ഏഴ് അസസ്‌മെന്റ് വര്‍ഷത്തെ കണക്ക് പ്രകാരമുള്ളതാണിത്. ആദായ നികുതി വകുപ്പുമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഈ പാദത്തില്‍ തന്നെ റീഫണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ചെയര്‍മാന്‍ പറഞ്ഞു. 

കുട്ടികളുടെ പരിരക്ഷയുമായി ബന്ധപ്പെട്ട് എല്‍ഐസി കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാം പാദത്തിലെ അറ്റാദായത്തില്‍ 49 ശതമാനം വര്‍ധനവാണ് എല്‍ഐസി രേഖപ്പെടുത്തിയത്. 9444 കോടി രൂപയാണ് മൂന്നാം പാദത്തിലെ അറ്റാദായം.

English Summary:

LIC and Income Tax Refund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com