കാർഷിക വിളകൾക്ക് ഇൻഷുറൻസ്, വിളനാശത്തിന് നഷ്ടപരിഹാരം
Mail This Article
കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ കർഷകർക്ക് ഇപ്പോൾ അംഗങ്ങളാകാം. നിങ്ങളുടെ കാർഷിക വിളകൾക്ക് കുറഞ്ഞ പ്രീമിയത്തിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. വിളനാശമുണ്ടായാൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകും. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയാണിത്.
ഏതെല്ലാം വിളകൾക്ക്?
തെങ്ങ്, വാഴ, റബർ, നെല്ല്, കവുങ്ങ്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഏലം, ഗ്രാമ്പൂ, ഇഞ്ചി. മാവ്, പൈനാപ്പിൾ, കശുമാവ്, മരച്ചീനി, പയറുവർഗങ്ങൾ (ഉഴുന്ന്, പയർ, ചെറുപയർ, ഗ്രീൻ പീസ്, സോയാബീൻ), കിഴങ്ങുവർഗങ്ങൾ ( ചേന, ചേമ്പ്, കാച്ചിൽ, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്), പച്ചക്കറി വിളകൾ (പടവലം, പാവൽ , വള്ളിപ്പയർ, മത്തൻ, കുമ്പളം, വെള്ളരി, വെണ്ട, പച്ചമുളക് ) എന്നീ വിളകൾക്കാണ് പരിരക്ഷ ലഭിക്കുന്നത്.
നഷ്ടപരിഹാരം എത്ര?
കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ ഓരോ വിളയ്ക്കും വെവ്വേറെ പ്രതികൂല കാലാവസ്ഥാ ഘടകങ്ങളും (Risk covered) അതു രേഖപ്പെടുത്തുന്ന കാലാവധിയും (Risk period) വിളയനുസരിച്ചുള്ള കാലാവസ്ഥയുടെ നിർണായക തോതും (Triggers) ടേം ഷീറ്റ് (Term Sheet)പ്രകാരം സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇവയിൽ രേഖപ്പെടുത്തിയിരിക്കുന്ന കാലാവസ്ഥയുടെ ഡാറ്റയും ഓരോ വിളയ്ക്കുമുള ടേം ഷീറ്റും അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം നിർണയിക്കുന്നത്. കൂടാതെ ശക്തമായ കാറ്റ്, വെള്ളപ്പൊക്കം എന്നിവ മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കും പരിരക്ഷ ലഭിക്കും.
പ്രീമിയം എത്ര?
നെല്ലിന് കർഷക പ്രീമിയമായി ഹെക്ടറിന് 1600 രൂ നൽകണം. ഇൻഷുറൻസ് തുക : 80000 രൂപ.
വാഴ: കർഷക
പ്രീമിയം ഹെക്ടറിന് 8750 രൂപ, ഇൻഷുറൻസ് തുക 175000 രൂപ.
തെങ്ങ്: കർഷക പ്രീമിയം ഹെക്ടറിന് 5000 രൂ, ഇൻഷുറൻസ് തുക: 100000 രൂ.
റബർ: കർഷക പ്രീമിയം ഹെക്ടറിന് 5000, ഇൻഷുറൻസ് തുക 100000 രൂപ.
മറ്റു വിളകളുടേത് കൃഷി ഭവനിൽ നിന്ന് അറിയാം.
എങ്ങനെ റജിസ്റ്റർ ചെയ്യാം?
സി എസ് സി ഡിജിറ്റൽ കേന്ദ്രങ്ങൾ വഴി കർഷകർക്ക് ഓൺ ലൈനായി റജിസ്റ്റർ ചെയ്യാം. വായ്പ യെടുത്ത കർഷകരാണെങ്കിൽ അവരെ അതതു ബാങ്കുകൾ പദ്ധതിയിൽ ചേർക്കും. അപേക്ഷയോടൊപ്പം പ്രീമിയം തുക, ആധാറിൻ്റെ പകർപ്പ്, നികുതി രശീതിയുടെ പകർപ്പ്, ബാങ്ക് പാസ്ബുക്കിൻ്റെ പകർപ്പ് തുടങ്ങിയ രേഖകൾ കൂടി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ നിങ്ങളുടെ പഞ്ചായത്തിലെ കൃഷി ഭവനിൽ നിന്നു ലഭിക്കും.
കൃഷി രക്ഷക് ഹെൽപ് ലൈൻ നമ്പർ : 14447
ഓൺലൈൻ റജിസ്ട്രേഷന് : Pmfby.gov.in
അവസാന തീയതി: ജൂൺ 30