ADVERTISEMENT

കൊച്ചി:  വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ ക്ലെയിം പ്രക്രിയകള്‍ അതിവേഗത്തില്‍ തീര്‍പ്പാക്കാനും നടപടിക്രമങ്ങള്‍ ലളിതമാക്കാനും ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ്. ബാധിതരായ പോളിസി ഉടമകളെയും അവരുടെ കുടുംബാംഗങ്ങളേയും പിന്തുണക്കാനായി പ്രത്യേക നടപടികള്‍ സ്വീകരിക്കുമെന്ന് കമ്പനി അറിയിച്ചു. ദുരന്തത്തില്‍പ്പെട്ടവരുടെ ഡെത്ത്, ഡിസെബിലിറ്റി ക്ലെയിമുകള്‍ അതീവ മുന്‍ഗണനാ ക്രമത്തില്‍ പരിഗണിക്കും.  നോമിനി, നിയമപരമായ അവകാശികള്‍, പോളിസി ഉടമകള്‍ എന്നിവര്‍ക്ക് കമ്പനിയുടെ ടോള്‍ ഫ്രീ നമ്പറായ 18002097272 -യില്‍ വിളിച്ചോ രാജ്യത്തെ 544 ബ്രാഞ്ചുകളില്‍ അടുത്തുള്ളവ സന്ദര്‍ശിച്ചോ claims@bajajallianz.co.in എന്ന ഐഡിയില്‍ ഇമെയില്‍ അയച്ചോ അത്യാവശ്യം വേണ്ട രേഖകള്‍ മാത്രമായി ക്ലെയിം സമര്‍പ്പിക്കാം. 

ബാധിതരായ കുടുംബങ്ങളെ സമീപിക്കാനും ആവശ്യമായ പിന്തുണ നല്‍കാനും വേണ്ടി ഇതില്‍ ഉള്‍പ്പെട്ടവരുടെ പട്ടിക ആധികാരിക സ്രോതസുകളില്‍ നിന്നു ലഭ്യമാക്കാനും കമ്പനി സജീവമായി ശ്രമിക്കുന്നുണ്ട്. ബുദ്ധിമുട്ടേറിയ ഈ വേളയില്‍ പോളിസി ഉടമകളേയും അവരുടേ കുടുംബങ്ങളേയും സഹായിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് അറിയിച്ചു. 

English Summary:

Bajaj Allianz will Speed Up Wayanad Landslide Related Insurance Claims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com