ADVERTISEMENT

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ ക്ലെയിം തീർപ്പാക്കൽ നടപടിക്രമങ്ങൾ ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ലളിതമാക്കി. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (പിഎംജെജെബിവൈ) അടക്കമുള്ള ക്ലെയിമുകളിൽ മൂന്ന് രേഖകളുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കും.   

ഐ എഫ് എസ് കോഡുള്ള ബാങ്ക് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ കാൻസൽ ചെയ്ത ചെക്കിന്റെ പകർപ്പ്. പ്രാദേശിക ഭരണകൂടം നൽകിയ മരണ സർട്ടിഫിക്കറ്റ്, ഇതു ലഭ്യമല്ലെങ്കിൽ ആശുപത്രികൾ, സർക്കാർ അധികൃതർ, പോലീസ് എന്നിവരാരെങ്കിലും നൽകിയ മരണപ്പെട്ടവരുടെ പട്ടിക. പാൻ കാർഡ്, ഫോം 60, അടുത്തിടെയുള്ള ഫോട്ടോ, ആധാർ കാർഡോ പാസ്പോർട്ടോ അടക്കം ഏതെങ്കിലും ഔദ്യോഗിക രേഖ എന്നീ മൂന്നു വിഭാഗത്തിലെ രേഖകളാണ് ആവശ്യമുളളത്. 

ഗുണഭോക്താക്കളേയും നോമിനികളേയും സഹായിക്കാനായി 1800-2660 എന്ന പ്രത്യേക ടോൾ ഫ്രീ നമ്പർ സജ്ജമാക്കിയിട്ടുണ്ട്. claimsupport@iciciprulife.com എന്ന ഇമെയിൽ അല്ലെങ്കിൽ www.iciciprulife.com/claims എന്ന വെബ്സൈറ്റ് വഴിയും ക്ലെയിം സംബന്ധിയായ വിവരങ്ങൾഅറിയാം. SMS ICLAIM <space>  പോളിസി നമ്പർ എന്ന ക്രമത്തിൽ 56767 എന്ന നമ്പറിലേക്ക് എസ്എംഎസും അയക്കാം. 

English Summary:

Wayanad Landslide and Insurance Claim Settlement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com