ADVERTISEMENT

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC) യുടെ പുതിയ എൻഡോവ്‌മെന്റ് പ്ലാൻ വാങ്ങാനുള്ള ഉയർന്ന പരിധി 55 വയസിൽ നിന്ന് 50 വയസാക്കി കുറച്ചു. ഇത് പ്രാബല്യത്തിൽ വന്നു.

'എൽഐസി ന്യൂ എൻഡോവ്‌മെന്റ് പ്ലാൻ-914' പ്രൊട്ടക്ഷൻ-കം-സേവിങ്സ്' ഇരട്ട ആനുകൂല്യം നൽകുന്ന ഒരു പങ്കാളിത്ത എൻഡോവ്‌മെന്റ് പ്ലാനാണ്. ലൈഫ് പരിരക്ഷയും മെച്യൂരിറ്റി ആനുകൂല്യവും നൽകുന്ന ലൈഫ് ഇൻഷുറൻസ് പോളിസിയാണ് എൻഡോവ്‌മെന്റ് പ്ലാൻ. പോളിസി ഉടമ മരിച്ചാൽ ഇതിൽ നോമിനിക്ക് ലംപ് സം തുക നൽകും. നിലവിൽ എൽഐസിക്ക് ആറ് എൻഡോവ്‌മെൻ്റ് പ്ലാനുകൾ ഉണ്ട്. സിങ്കിൾ പ്രീമിയം എൻഡോവ്‌മെന്റ് പ്ലാൻ, പുതിയ എൻഡോവ്‌മെന്റ് പ്ലാൻ, ജീവൻ ആനന്ദ്, ജീവൻ ലക്ഷ്യ, ജീവൻ ലാഭ് പ്ലാൻ, അമൃത്ബാൽ എന്നിവയാണ് അവ. 

അടുത്ത് പ്രാബല്യത്തിൽ വന്ന പുതിയ സറണ്ടർ മൂല്യമാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ഈ ഉൽപ്പന്നങ്ങളെല്ലാം പരിഷ്‌ക്കരിച്ചിട്ടുണ്ട്. ഈ ഉൽപ്പന്നങ്ങളിൽ, എൽഐസിയുടെ അമൃത്ബാൽ പ്ലാൻ ഒഴികെയുള്ള ഉൽപ്പന്നങ്ങളുടെ പ്രീമിയം നിരക്ക് ശരാശരി 8-10 ശതമാനം വരെ പുതുക്കി. എൽഐസിയുടെ പുതിയ എൻഡോവ്‌മെന്റ് പ്ലാൻ, എൽഐസിയുടെ പുതിയ ജീവൻ ആനന്ദ്, എൽഐസിയുടെ ജീവൻ ലക്ഷ്യ എന്നിവയുടെയും സം അഷ്വേർഡ് തുക വർധിപ്പിച്ചു. 

English Summary:

LIC lowers age limit for its New Endowment Plan! Now individuals up to 50 years old can benefit from this protection and savings plan. Learn more about the revised age limit and updated features

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com