ADVERTISEMENT

താഴ്ന്ന വരുമാനക്കാർക്കുള്ള സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB PM-JAY) ഇപ്പോൾ 70 വയസും അതിൽ കൂടുതലുമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ വരുമാനം പരിഗണിക്കാതെ തന്നെ ലഭിക്കും. പോളിസി എടുക്കാൻ ആയുഷ്മാൻ ഭാരത് സീനിയർ സിറ്റിസൺ സ്‌കീമിനായി  വെബ്‌സൈറ്റിലൂടെയും ആയുഷ്മാൻ ആപ്പിലൂടെയും (Google Play Storeൽ  ലഭ്യമാണ്) അപേക്ഷിക്കാം.

ആധാർ കാർഡ്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവയാണ്  റജിസ്ട്രേഷന് ആവശ്യമായ രേഖകൾ.

 എങ്ങനെ അപേക്ഷിക്കാം?

മുതിർന്ന പൗരന്മാർക്ക് ദേശീയ ആരോഗ്യ അതോറിറ്റിയുടെ (NHA) ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ആയുഷ്മാൻ ആപ്പ് വഴിയോ ആയുഷ്മാൻ കാർഡിന് ഓൺലൈനായി അപേക്ഷിക്കാം. ഇതിനായി ആദ്യം

∙NHA പോർട്ടൽ സന്ദർശിക്കുക.

∙ലോഗിൻ ചെയ്യുക,  നിങ്ങളുടെ ഫോൺ നമ്പർ നൽകുക

∙ക്യാപ്‌ച നൽകി  OTP സ്ഥിരീകരിക്കുക

∙എൻറോൾമെൻ്റ് ബാനറിൽ  ക്ലിക്ക് ചെയ്യുക

∙വിശദാംശങ്ങൾ പൂരിപ്പിക്കുക

∙നിങ്ങളുടെ സംസ്ഥാനം, ജില്ല, ആധാർ നമ്പർ എന്നിവ നൽകുക.

∙കെവൈസി പൂർത്തിയാക്കുക

∙കെവൈസി സ്ഥിരീകരണത്തിനായി ആധാർ ഒടിപി ഉപയോഗിക്കുകയും  ഫോട്ടോ അപ്‌ലോഡ് ചെയ്യുകയും വേണം 

∙15 മിനിറ്റിനുള്ളിൽ ആയുഷ്മാൻ വയ വന്ദന കാർഡ് ഡൗൺലോഡ് ചെയ്യാം 

മൊബൈൽ ആപ്പ് വഴി 

∙ആയുഷ്മാൻ ആപ്പ് ഡൗൺലോഡ് ചെയ്യുക

∙ലോഗിൻ ചെയ്യുക

∙ക്യാപ്‌ചയും മൊബൈൽ നമ്പറും നൽകുക, തുടർന്ന് OTP വഴി സ്ഥിരീകരിക്കുക 

∙വിശദാംശങ്ങൾ പൂരിപ്പിക്കുക,  ആധാർ വിവരങ്ങൾ നൽകുക

English Summary:

Ayushman Bharat Senior Citizen Scheme: A complete guide to free health insurance for seniors. Learn about eligibility, registration steps for the NHA portal and app, required documents, and get your Ayushman card today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com