ADVERTISEMENT

ക്രിപ്റ്റോകറൻസികളിൽ നിന്നുള്ള ആദായത്തിന് ഇന്ത്യയിൽ നികുതി ചുമത്തുന്നുണ്ടെങ്കിലും അവയെ പൂർണമായും സർക്കാർ അംഗീകരിക്കുന്നില്ല. കൂടാതെ അവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ രാജ്യത്തു വർധിക്കുകയുമാണ്.

2024-ന്റെ തുടക്കത്തിൽ, നിയമങ്ങൾ പാലിക്കാത്തതിന് ബിനാൻസ്, കുക്കോയിൻ, ഹൂബി, ക്രാക്കൻ, ഗേറ്റ്.ഐഒ, ബിറ്റ്‌സ്റ്റാമ്പ്, എംഇഎക്‌സ്‌സി ഗ്ലോബൽ, ബിറ്റ്‌റെക്സ്, ബിറ്റ്ഫെനിക്സ് എന്നീ ഒമ്പത് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ ഇന്ത്യ നിരോധിച്ചിരുന്നു. ഇവയെ ഇന്ത്യയിൽ നിരോധിച്ചെങ്കിലും, പുറം രാജ്യങ്ങളിൽ ഈ എക്സ്‌ചേഞ്ചുകൾക്ക് ഓഫീസുകളും വിപുലമായ നെറ്റ്‌വർക്ക് സൗകര്യങ്ങളും ഉണ്ട്. ഇവയിലൂടെ ഇന്ത്യക്കാർ വ്യാപാരം നടത്തുകയും നിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഏതെങ്കിലും രീതിയിലുള്ള പ്രശ്നത്തിൽപ്പെട്ടാൽ ഈ എക്സ്‌ചേഞ്ചുകൾക്ക് ഇന്ത്യയിൽ നിരോധനമുള്ളതിനാൽ പണം പോയതിനു ആരോടും പരാതിപ്പെടാൻ സാധിക്കുകയില്ല.

മലയാളികൾ വിശ്വസിച്ചു നിക്ഷേപിച്ച ക്രിപ്റ്റോ കറൻസി എക്സ്‌ചേഞ്ചായ 'വോൾഡ്' ലക്ഷകണക്കിന് നിക്ഷേപകരുടെ പണം നഷ്ടപ്പെടുത്തിയത് മറക്കാറായില്ല. മലയാളി യുട്യൂബർമാർ തന്നെ വോൾഡിലേക്ക് നിക്ഷേപകരെ ആകർഷിക്കാൻ വിഡിയോകളിലൂടെ പ്രേരിപ്പിച്ചിരുന്നു. ഇവരെ വിശ്വസിച്ചു പണം നിക്ഷേപിച്ചവർക്കാണ് കൈപൊള്ളിയത്. നിരോധിച്ചിരിക്കുന്ന ക്രിപ്റ്റോ കറൻസി എക്സ്‌ചേഞ്ചുകളിൽ നിക്ഷേപിച്ചാലും ഇത് തന്നെയായിരിക്കും അവസ്ഥ.

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ കഴിഞ്ഞ ദിവസത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

Crypto2

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ടമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary:

List of Banned Exchanges in India and How It Impacts You

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com