ADVERTISEMENT

ഇന്നും റെക്കോർഡ് ഉയരം തിരുത്തിയ ഇന്ത്യൻ വിപണി നേട്ടത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് 24661 എന്ന പുതിയ ഉയരം കുറിച്ച നിഫ്റ്റി നേരിയ നേട്ടത്തിൽ 24613 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 51 പോയിന്റ് നേട്ടത്തിൽ 80716 പോയിന്റിലും ക്ളോസ് ചെയ്തു. 

റിയൽ എസ്റ്റേറ്റ്, എഫ്എംസിജി സെക്ടറുകൾ മാത്രം ഇന്ന് ഒരു ശതമാനത്തിൽ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ മറ്റ് സെക്ടറുകളെല്ലാം ഫ്ലാറ്റ് ക്ളോസിങ് നടത്തി. ഹിന്ദുസ്ഥാൻ യൂണിലിവർ, എയർ ടെൽ, ഇൻഫോസിസ് എന്നിവയുടെ മുന്നേറ്റമാണ് ഇന്ന് ഇന്ത്യൻ വിപണിയെ നഷ്ടത്തിൽ നിന്നും രക്ഷിച്ചത്.  

റിലയൻസ് റിസൾട്ട് വെള്ളിയാഴ്ച

 

വെള്ളിയാഴ്ച ആദ്യ പാദഫലം പ്രഖ്യാപിക്കാനിരിക്കെ റിലയൻസ് ഇൻഡസ്ട്രീസ് ഇന്ന് 1.31% വന്നതാണ് ഇന്ത്യൻ വിപണിയുടെ മുന്നേറ്റം തടസപ്പെടുത്തിയത്. മുൻ ആഴ്ചകളിൽ മികച്ച മുന്നേറ്റത്തോടെ ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച റിലയൻസ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 6%വും, ഒരു വർഷക്കാലയളവിൽ 12.50%വും നേട്ടവുമാണുണ്ടാക്കിയത്.   

ആന്ധ്ര ഓഹരികൾ 

ബജറ്റിന് മുന്നോടിയായി ആന്ധ്രാപ്രദേശിൽ നിന്നുമുള്ള ഓഹരികൾ മുന്നേറ്റം നേടിയേക്കാമെന്നും വിപണി കരുതുന്നു. അമര രാജ, കെഎൻആർ കൺസ്ട്രക്ഷൻ, അവന്തി ഫീഡ്സ്, ഹെറിറ്റേജ് ഫുഡ്സ് മുതലായ ഓഹരികൾ ശ്രദ്ധിക്കാം. 

മോർഗൻ സ്റ്റാൻലി റിസൾട്ട് ഇന്ന്  

ആപ്പിളിന്റെയും, ടെസ്ലയുടെയും നേതൃത്വത്തിൽ അമേരിക്കൻ വിപണി ഇന്നലെ നേട്ടത്തിലാണ് ക്ളോസ് ചെയ്തത്. ഫെഡ് ചെയർമാന്റെ പിന്തുണയും, ബ്ലാക്ക് റോക്കിന്റെയും, ഗോൾഡ്മാൻ സാക്സിന്റെയും റിസൾട്ടുകളും ഇന്നലെ വിപണിക്ക് അനുകൂലമായി. ഏഷ്യൻ വിപണികൾ ഇന്ന് മിക്സഡ് ക്ളോസിങ് നടത്തിയെങ്കിലും യൂറോപ്യൻ വിപണി നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. 

മോർഗൻ സ്റ്റാൻലിയും ബാങ്ക് ഓഫ് അമേരിക്കയും, സ്റ്റേറ്റ് സ്ട്രീറ്റും ഇന്ന് അമേരിക്കൻ വിപണി സമയത്തിന് മുൻപ് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. നെറ്റ്ഫ്ലിക്സ് വ്യാഴാഴ്ചയാണ് റിസൾട്ട് പ്രഖ്യാപിക്കുന്നത്. 

ആത്മവിശ്വാസം പ്രകടിപ്പിച്ച് പവൽ 

ഇന്നലെയും ഫെഡ് ചെയർമാൻ അമേരിക്കൻ പണപ്പെരുപ്പം നിയന്ത്രിതമാണെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചത് അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിക്കും അനുകൂലമാണ്. ഫെഡ് റിസേർവ് സെപ്റ്റംബര്‍ മാസത്തിൽ നടക്കുന്ന യോഗത്തിൽ ഫെഡ് നിരക്ക് കുറച്ചു തുടങ്ങുമെന്ന വിപണി ധാരണ ശക്തമാകുന്നത് ലോക വിപണിക്ക് തന്നെ അനുകൂലമാണ്. അടുത്ത ഫെഡ് യോഗം ജൂലൈ 30-31 തീയതികളിലാണ് നടക്കുക.  

  • Also Read

ക്രൂഡ് ഓയിൽ 

ചൈനീസ് ജിഡിപി വീഴ്ച ഇന്നും ക്രൂഡ് ഓയിലിനും ബേസ് മെറ്റലുകൾക്കും തിരുത്തൽ നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 84 ഡോളറിലേക്കിറങ്ങി. അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരകണക്കുകളാണ് ഇനി ക്രൂഡ് ഓയിൽ വിലയെ സ്വാധീനിക്കുക. 

സ്വർണം

ഫെഡ് ചെയർമാന്റെ പ്രസംഗം ഇന്നലെ അമേരിക്കൻ ബോണ്ട് യീൽഡിന് തിരുത്തൽ നൽകിയത് സ്വർണത്തിന് അനുകൂലമായി. രാജ്യാന്തര സ്വർണവില ഇന്ന് ഏഷ്യൻ വിപണി സമയത്ത് 2445 ഡോളറിലാണ് തുടരുന്നത്. 

റിസൾട്ടുകൾ  

ഏഷ്യൻ പെയിന്റ്സ്, എൽടിഐ മൈൻഡ്ട്രീ, നാഷണൽ സ്റ്റാൻഡേർഡ്, വിംതാസ് ലാബ്, എലെകോൺ മുതലായ ഓഹരികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

പോളി ക്യാബ്‌സ്, ഹാവെൽസ്, ഇൻഫോസിസ്, എൽടിടിഎസ്, ടാറ്റ ടെക്ക്, പെർസിസ്റ്റന്റ്, മാസ്ടെക്ക്, ടാറ്റ കമ്മ്യൂണിക്കേഷൻ, സ്വാൻ എനർജി, ഡാൽമിയ ഭാരത്, സെൻട്രൽ ബാങ്ക്, റാലിസ്, സൗത്ത് ഇന്ത്യൻ ബാങ്ക് മുതലായ ഓഹരികൾ വ്യാഴാഴ്ചയും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com