ADVERTISEMENT

നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് നിങ്ങളുടെ സ്വര്‍ണ നിക്ഷേപത്തെ ബജറ്റ് എങ്ങനെയാകും ബാധിക്കുക? നോക്കാം. കാപ്പിറ്റല്‍ ഗെയിന്‍ (ദീര്‍ഘകാല മൂലധന നേട്ട നികുതി-എല്‍ടിസിജി) ടാക്‌സില്‍ മാറ്റം വരുത്തി എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

20 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായാണ് എല്‍ടിസിജി ടാക്‌സ് നിരക്ക് കുറച്ചിരിക്കുന്നത്. എന്നാല്‍ ഹോള്‍ഡിങ് കാലയളവ് 36 മാസത്തില്‍ നിന്ന് 24 മാസമായി ചുരുങ്ങിയിട്ടുണ്ട്. സ്വര്‍ണമോ സ്വര്‍ണാഭരണങ്ങളോ വിറ്റ് രണ്ട് വര്‍ഷം കഴിയുമ്പോഴേക്കും അത് മൂലധന നേട്ട നികുതിയുടെ പരിധിയില്‍ വരുമെന്നതാണ് ശ്രദ്ധേയമായ കാര്യം. നേരത്തെ, സ്വര്‍ണം വിറ്റ് മൂന്ന് വര്‍ഷം കഴിയുമ്പോഴായിരുന്നു എല്‍ടിസിജി നികുതിക്ക് വിധേയമായിരുന്നത്. 20 ശതമാനമായിരുന്നു നികുതി. ഇതാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്.

ബജറ്റ് നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചാല്‍ ജൂലൈ 23 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. സ്വര്‍ണത്തിന് മേലുള്ള ഹ്രസ്വകാല മൂലധന നികുതി ആദായ നികുതി നിരക്കനുസരിച്ചാണ് വരുന്നത്. ഗോള്‍ഡ് മ്യൂച്ചല്‍ ഫണ്ടുകളുടെ നികുതി നിരക്കും ആദായ നികുതി സ്ലാബ് അനുസരിച്ചാണ് ചുമത്തുന്നത്.

English Summary:

Gold Investment Tax Changes: How the New Budget Affects You

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com