ADVERTISEMENT

ദീപാവലി ഇങ്ങെത്താറായി. ധന്‍തേരസോടെയാണ് ദീപാവലി ആരംഭിക്കുന്നത്. എല്ലാ വർഷവും ഈ ദിവസം, ഐശ്വര്യത്തിനായി  സമ്പത്തിൻ്റെ ദേവനായ കുബേരനെയും ആരോഗ്യത്തിനായി ധന്വന്തരിയേയും ആരാധിക്കുന്ന ഒരു പരമ്പരാഗത ആചാരമുണ്ട്. സമൃദ്ധിയുടെ പ്രതീകമായി സ്വർണം, വെള്ളി ആഭരണങ്ങൾ, വാഹനങ്ങൾ, പാത്രങ്ങൾ, വസ്തുവകകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ മുതലായവ വാങ്ങുന്നതിന് ധന്‍തേരസ് ശുഭകരമായി കണക്കാക്കുന്നു.കാലം മാറിയതോടെ പരമ്പരാഗതമായി വാങ്ങുന്ന സാധനങ്ങൾക്ക് പുറമെ ഓഹരികളും, സ്വർണ ഇ ടി എഫുകളും മറ്റു സാമ്പത്തിക നിക്ഷേപങ്ങളും ധന്‍തേരസിന് വാങ്ങുന്ന പതിവ് ഇപ്പോൾ ഇന്ത്യയിലുണ്ട്. 

സ്വർണവും വെള്ളിയും

ധന്‍തേരസിൽ ഇന്ത്യക്കാർ വാങ്ങാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ആസ്തികൾ സ്വർണവും വെള്ളിയുമാണ്. ധന്‍തേരസിൽ ഇത്തരം നിക്ഷേപങ്ങൾ നടത്തുന്നത് ശുഭകരമാണെന്ന് കരുതപ്പെടുന്നു. ഈ ആചാരം ഉത്തരേന്ത്യയിലാണ് കൂടുതൽ പ്രചാരത്തിലുള്ളത്. പലരും സ്വർണ നാണയങ്ങളും ബാറുകളും വാങ്ങുന്നത് ഈ ആഘോഷത്തോടനുബന്ധിച്ചാണ്.

An Indian shopper looks for gold jewellery and ornaments during Dhanteras at a jewellery store in Amritsar on October 17, 2017. Dhanteras, which occurs two days before Diwali, is seen as an auspicious day on which to make purchases. Diwali, the Hindu festival of lights, marks the triumph of good over evil, and commemorates the return of Hindu deity Rama to his birthplace Ayodhya after victory against the demon king Ravana. (Photo by NARINDER NANU / AFP)
An Indian shopper looks for gold jewellery and ornaments during Dhanteras at a jewellery store in Amritsar on October 17, 2017. Dhanteras, which occurs two days before Diwali, is seen as an auspicious day on which to make purchases. Diwali, the Hindu festival of lights, marks the triumph of good over evil, and commemorates the return of Hindu deity Rama to his birthplace Ayodhya after victory against the demon king Ravana. (Photo by NARINDER NANU / AFP)

ഓഹരികൾ 

ഇന്ത്യയിൽ ഓഹരികളിൽ നിക്ഷേപിക്കുന്നതിനുള്ള താല്പര്യം കൂടി വരികയാണ്. ഓഹരികളിൽ ഈ സമയത്ത് നിക്ഷേപിക്കുന്നത് ദീർഘ കാലത്തേക്ക് സമ്പത്ത് സ്വരുക്കൂട്ടാനായിരിക്കും. മക്കൾക്കും, കൊച്ചുമക്കൾക്കും ഓഹരികൾ നൽകുന്നതിനും  ദീപാവലി സമയം തിരഞ്ഞെടുക്കാറുണ്ട്.

സോവറിൻ ഗോൾഡ് ബോണ്ടുകൾ

ധന്‍തേരസിൽ സ്വർണം വാങ്ങുന്നത് ഒരു പാരമ്പര്യമാണ്. ഭൗതിക രൂപത്തിൽ സ്വർണം വാങ്ങുന്നതിനുപകരം 2015-ൽ സർക്കാർ ആരംഭിച്ച സോവറിൻ ഗോൾഡ് ബോണ്ട് സ്‌കീം വാങ്ങുന്നവരും ധാരാളമുണ്ട്.  സ്വർണം സൂക്ഷിക്കേണ്ട ബാധ്യത ഇങ്ങനെ ചെയ്യുന്നതിലൂടെ ഒഴിവാക്കാം. 

എസ്ഐപി

Photo:istockphoto/lakshmiprasad s
Photo:istockphoto/lakshmiprasad s

സമ്പത്ത് വർദ്ധിപ്പിക്കുന്നതിനുള്ള മറ്റൊരു മാർഗമാണ് എസ് ഐ പി. ദീർഘകാല ജീവിത ലക്ഷ്യങ്ങൾ നേടാൻ ഇത് സഹായിക്കും.  എസ്ഐപികളുടെ  കോമ്പൗണ്ടിങ് കഴിവ്മൂലം ദീര്‍ഘകാലത്തിൽ നിക്ഷേപിച്ചാൽ നല്ല ആദായം നേടാം. ഇങ്ങനെ എസ് ഐ പി തുടങ്ങാനും ദീപാവലി ദിവസങ്ങൾ തിരഞ്ഞെടുക്കാം. 

ഗോൾഡ് ഇടിഎഫ് 

നിക്ഷേപകർക്കിടയിൽ ഗോൾഡ് ഇടിഎഫുകൾക്ക് പ്രചാരം കൂടുന്നുണ്ട്. സ്വർണത്തിൽ മാത്രം നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ട് സ്കീമുകളാണ് ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ അല്ലെങ്കിൽ ഇടിഎഫുകൾ. ധന്‍തേരസ് വേളയിൽ സ്വർണത്തിൽ നിക്ഷേപിക്കുന്നവർക്ക് അനുയോജ്യമാണ് എന്ന വിശ്വാസം ഉള്ളതിനാൽ ഗോൾഡ് ഇ ടി എഫുകളിലേക്കും ഈ സമയത്ത് നല്ല പണമൊഴുക്കുണ്ട്. ഗോൾഡ് ഇടിഎഫ് ഭൗതിക സ്വർണത്തിലല്ലാതെ  ഇലക്ട്രോണിക് രൂപത്തിൽ ലഭ്യമാണെന്നതും ആകർഷണീയത കൂട്ടുന്ന ഘടകമാണ്. ദീർഘകാലാടിസ്ഥാനത്തിൽ ഉയർന്ന വരുമാനം നേടാൻ ഇത്  സഹായിക്കും.

ഇൻഷുറൻസ്

സംരക്ഷണത്തിനായി ഇൻഷുറൻസിൽ നിക്ഷേപിക്കുന്നത് ധന്‍തേരസിന്റെ ശുഭദിനത്തിൽ മികച്ച ആശയമാണ്.  നല്ല ഇൻഷുറൻസ് പോളിസിയിൽ നിക്ഷേപിച്ചാൽ മനസമാധാനവും ഉണ്ടാകും. കാരണം ഇത് നിങ്ങളുടെ കുടുംബത്തിന് പരോക്ഷമായ ഒരു ആസ്തിയാണ്. ഇൻഷുറൻസും നിക്ഷേപവും ഒരുമിച്ചു വരുന്ന പോളിസികൾ എടുക്കാതിരിക്കുന്നതായിരിക്കും നല്ലത്. അത് ദീർഘകാലാടിസ്ഥാനത്തിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് തിരഞ്ഞെടുക്കുമ്പോൾ ആവശ്യത്തിന് റിസ്ക് കവറേജ് ഉണ്ടെന്ന് ഉറപ്പാക്കണം.

new-insurance-scheme-in-saudi

ബോണ്ടുകൾ, സ്ഥിരനിക്ഷേപങ്ങൾ തുടങ്ങിയ സാമ്പത്തിക ആസ്തികളിൽ നിക്ഷേപിക്കുന്നതിന് ധന്‍തേരസ് കാലം ഉപയോഗിക്കാം. സ്വത്ത് വളർത്തുന്നതിനൊപ്പം ഭാഗ്യവും വളർച്ചയും കൊണ്ടുവരാൻ ദീപാവലി ദിവസങ്ങളിലെ നിക്ഷേപം സഹായിക്കും എന്ന വിശ്വാസം ഇന്ത്യക്കാർക്കുണ്ട്. അതുകൊണ്ടാണ് ദീപാവലി സമയത്ത് വാങ്ങുന്ന ഓഹരികളും, സ്വർണവും വിൽക്കാതെ സൂക്ഷിക്കുന്നത്.

English Summary:

Discover auspicious investment options this Dhanteras to attract wealth and prosperity. Learn about traditional and modern ways to celebrate this festival for financial growth.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com