ബാങ്കിങ് ഇടപാടുകളിൽ പരാതിയുണ്ടോ? നേരിട്ട് റിസർവ് ബാങ്കിന് നൽകാം
Mail This Article
ബാങ്കുകളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനത്തിന് പല വിധ പരാതികളുണ്ട്. പക്ഷെ എവിടെ എങ്ങനെ പരാതിപ്പെടണം എന്ന് അറിയാത്തതിനാൽ പ്രശ്നങ്ങളുണ്ടായാൽ തന്നെ പലരും അത് റജിസ്റ്റർ ചെയ്യാൻ മെനക്കെടാറില്ല. എടിഎം പിൻവലിക്കൽ, ഇടപാടുകൾ പരാജയപ്പെടുക, പുതിയ ചാർജുകൾ, ക്രെഡിറ്റ് കാർഡ് പ്രശ്നങ്ങൾ തുടങ്ങി ദൈനംദിന ബാങ്കിങ് സേവനങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിടുന്നത് സാധാരണമാണ്. പ്രശ്ങ്ങളുണ്ടായാൽ അത് ബാങ്കിൽ റിപ്പോർട്ട് ചെയ്യാനും പരിഹാരം തേടാനും ഉപഭോക്താവിന് അവകാശമുണ്ട്. എന്നാൽ പ്രശ്നം പരിഹരിക്കപ്പെടാതെ തുടരുകയാണെങ്കിൽ, ഫലപ്രദമായ പരിഹാരത്തിനായി ഉപഭോക്താവിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഓംബുഡ്‌സ്മാനെ സമീപിക്കാം.
എന്താണ് ബാങ്കിങ് ഓംബുഡ്സ്മാൻ സ്കീം?
ബാങ്കുകൾ നൽകുന്ന സേവനങ്ങളെക്കുറിച്ചുള്ള പരാതികൾ പരിഹരിക്കുന്നതിന് ബാങ്ക് ഉപഭോക്താക്കൾക്കുള്ള ആർബിഐയുടെ പ്ലാറ്റ്‌ഫോമാണ് ബാങ്കിങ് ഓംബുഡ്സ്മാൻ സ്കീം. 1995 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ബാങ്കിങ് ഓംബുഡ്സ്മാൻ സ്‌കീം 2006 ലെ ക്ലോസ് 8 പ്രകാരം വ്യക്തമാക്കിയിട്ടുള്ള ബാങ്കിങ് സേവനങ്ങളിലെ പോരായ്മയ്‌ക്കെതിരായ ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതിന് ആർബിഐ നിയോഗിച്ച മുതിർന്ന ഉദ്യോഗസ്ഥനാണ് ബാങ്കിങ് ഓംബുഡ്‌സ്മാൻ. എല്ലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളും പ്രാഥമിക സഹകരണ ബാങ്കുകളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും പദ്ധതിയുടെ പരിധിയിൽ വരും.
എങ്ങനെ പരാതി നൽകാം?
∙https://cms.rbi.org.in/cms/indexpage.html# സന്ദർശിക്കുക
∙ക്യാപ്‌ച നൽകുക
>പേര് റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകുക
∙OTP നൽകി മൊബൈൽ നമ്പർ സാധൂകരിക്കുക
∙ഇമെയിൽ വിലാസം നൽകി OTP ഉപയോഗിച്ച് പരിശോധിച്ചുറപ്പിക്കുക
∙പരാതിക്കാരൻ്റെ വിഭാഗം തിരഞ്ഞെടുക്കുക
∙സംസ്ഥാനം, ജില്ല, പിൻ കോഡ് തുടങ്ങിയ വിശദാംശങ്ങൾ നൽകുക
∙ബാങ്കിൻ്റെ വിശദാംശങ്ങൾ നൽകുക
∙ബാങ്കിൽ സമർപ്പിച്ച നിങ്ങളുടെ പരാതിക്ക് ഉചിതമായ ഉത്തരങ്ങൾ നൽകുക
∙പരാതി വിഭാഗം തിരഞ്ഞെടുക്കുക. ഉദാ, ലോണ്‍, അഡ്വാൻസ്, എടിഎമ്മുകൾ മുതലായവ.
∙'അവലോകനം ചെയ്ത് സമർപ്പിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
കേസ് സമർപ്പിച്ചതിന് ശേഷം, ബാങ്കിങ് ഓംബുഡ്‌സ്മാൻ കേസ് പരിശോധിച്ച് 30 ദിവസത്തിനുള്ളിൽ പരിഹാരം നൽകും.