ADVERTISEMENT

തിരഞ്ഞെടുപ്പ് ചൂടിനിടെ അമേരിക്കയിൽ ബിറ്റ് കോയിൻ ചൂടും കൂടുകയാണ്. അമേരിക്കയുടെ പിടിച്ചാൽ കിട്ടാതെ വളരുന്ന കടം കുറയ്ക്കാൻ ബിറ്റ് കോയിൻ സഹായിക്കും എന്നാണ് ഇലോൺ മസ്ക് പറയുന്നത്. "കടം ഇപ്പോൾ 35.7 ലക്ഷം കോടി ഡോളറായി,  കടത്തിന്റെ പലിശ മാത്രം ഫെഡറൽ നികുതി വരുമാനത്തിന്റെ 23 ശതമാനം വരുന്നുണ്ട് " മസ്‌ക് പറഞ്ഞു. ഈ പേയ്‌മെന്റുകൾ ഇപ്പോൾ പ്രതിരോധ വകുപ്പിന്റെ ഭീമമായ ബജറ്റിനേക്കാൾ കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  അമേരിക്കയെ  സംബന്ധിച്ചിടത്തോളം, ഈ കടത്തിന്റെ അളവ് ദീർഘകാല സാമ്പത്തിക സ്ഥിരതയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്ന് വ്യക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

"ഈ ഭീമമായ കടത്തിന്റെ പ്രത്യാഘാതങ്ങൾ എല്ലാ തലങ്ങളിലും ദൃശ്യമാണ്. പണപ്പെരുപ്പത്തെ ചെറുക്കുന്നതിന് ഫെഡറൽ റിസർവ് പലിശ നിരക്ക് കൂട്ടിയത് കടബാധ്യത കൂടുതൽ വഷളാക്കിയിട്ടുണ്ട്" എന്നും അദ്ദേഹം ആശങ്ക പങ്കുവെച്ചു.  ഈ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, പണപ്പെരുപ്പത്തിനെതിരായ ഒരു അഭയകേന്ദ്രമായി ബിറ്റ്കോയിൻ കൂടുതൽ ശക്തി പ്രാപിക്കുന്നുണ്ട് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കാരണം ഫിയറ്റ് കറൻസികളിൽ ആളുകൾക്ക് വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇതിനെച്ചുറ്റിപ്പറ്റി അദ്ദേഹം മറ്റു ചില അഭിപ്രായ പ്രകടനങ്ങളും നടത്തി.

Elon Musk. Photo Credit : Aly Song / Reuters
Elon Musk. Photo Credit : Aly Song / Reuters

∙ഫിയറ്റ് കറൻസികളിലുള്ള വിശ്വാസം ഇല്ലാതാകുന്നതോടെ, സർക്കാർ  ചട്ടക്കൂടിൽ നിൽക്കാത്ത ക്രിപ്‌റ്റോ കറൻസികൾ പുതിയ ഉയരങ്ങളിലേക്കെത്തുന്നത് കാണാൻ കഴിയും.

∙ചില നിരീക്ഷകർ ഇതിനകം തന്നെ ഈ സാഹചര്യത്തെ സ്വർണവുമായി താരതമ്യപ്പെടുത്തുന്നു. അതുകൊണ്ടാണ് ബിറ്റ് കോയിൻ സ്വർണത്തിന്റെ ചലനങ്ങൾക്കനുസരിച്ച് നീങ്ങാൻ നോക്കുന്നത്.  

∙പ്രകടനത്തിന്റെ കാര്യത്തിൽ ബിറ്റ്കോയിന് സ്വർണത്തെ  മറികടക്കാൻ  കഴിയുമെന്ന് പ്രവചനങ്ങളുണ്ട്

∙ബിറ്റ്കോയിന്റെ ഈ ഉയർച്ച അപകടസാധ്യതകളില്ലാത്തതല്ല.

∙പണപ്പെരുപ്പത്തെ നേരിടാൻ ബിറ്റ്കോയിൻ നല്ലതാണെങ്കിലും ഇത് വൻതോതിലുള്ള  ഊഹക്കച്ചവടത്തിലേക്ക് നയിക്കുകയും പുതിയ സാമ്പത്തിക കുമിളകൾ സൃഷ്ടിക്കുകയും ചെയ്യും.

∙നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ, കടത്തിന്റെ വളർച്ചയും പണപ്പെരുപ്പവും ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

∙പണപ്പെരുപ്പത്തിനെതിരായ ആസ്തി എന്ന  നിലയിൽ ബിറ്റ്‌കോയിൻ ധനകാര്യ സ്ഥാപനങ്ങൾ വ്യാപകമായി സ്വീകരിക്കുന്നതോടെ, ജനപ്രീതിയുയരും.

∙പരമ്പരാഗത വിപണികൾക്ക് ഈ പുതിയ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ കഴിയുമോ എന്ന ചോദ്യം അവശേഷിക്കുന്നു.

മസ്കിന്റെ ഈ അഭിപ്രായ പ്രകടനങ്ങൾ ക്രിപ്റ്റോ കറൻസി വിപണിയെ ചൂട് പിടിപ്പിക്കും എന്ന് നിക്ഷേപകർ കരുതുന്നു. 

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

bitcoin-muak - 1

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ഠമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary:

Elon Musk suggests Bitcoin as a solution to America's growing national debt. Explore his arguments, potential risks, and the future of crypto in the global economy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com