ഐ പി ഒ കമ്പനികളുടെ പ്രകടനം അറിയണോ? ബിഎസ്ഇയുടെ പുതിയ സൂചിക റെഡി
Mail This Article
ബിഎസ്ഇയുടെ( ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്) പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ ഏഷ്യാ ഇൻഡക്‌സ് പ്രൈവറ്റ് ലിമിറ്റഡ് പുതിയ സൂചിക " ബിഎസ്ഇ സെലക്ട് ഐപിഒ " ആരംഭിച്ചു. ഈ സൂചിക പുതുതായി ലിസ്റ്റ് ചെയ്തതോ വിഭജിക്കപ്പെട്ടതോ ആയ കമ്പനികളെ ട്രാക്ക് ചെയ്യും. ബിഎസ്ഇയിൽ പുതുതായി ലിസ്റ്റ് ചെയ്ത ഓഹരികളുടെ പ്രകടനം മനസിലാക്കാനിത് സഹായിക്കും.
വിപണി മൂല്യം, ലിക്വിഡിറ്റി, കുറഞ്ഞത് 3 മാസത്തെ ലിസ്റ്റിങ് ചരിത്രം എന്നീ മൂന്ന് പ്രാഥമിക മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഓഹരികൾ "ബിഎസ്ഇ സെലക്ട് ഐപിഒ" സൂചികയിൽ ഉൾപ്പെടുത്തുക.
ഇടിഎഫുകളും ഇൻഡെക്സ് ഫണ്ടുകളും പോലെയുള്ളവ നീങ്ങുന്നതിന്റെ അളവ് അറിയുന്നതിനും അതുപോലെ ഇന്ത്യയിലെ പ്രധാന മേഖലകളിലുടനീളമുള്ള പുതിയ കമ്പനികളുടെ പ്രകടനം അളക്കുന്നതിനും ഈ പുതിയ സൂചിക ഉപയോഗിക്കാം. പി എം എസ് തന്ത്രങ്ങൾ, മ്യൂച്ചൽ ഫണ്ട് സ്കീമുകൾ, ഫണ്ട് പോർട്ട്ഫോളിയോകൾ എന്നിവയുടെ ബെഞ്ച്മാർക്കിങിനും ഇത് ഉപയോഗിക്കാം.