ADVERTISEMENT

ഒരു ദിവസം ഷോപ്പിങ്ങിനായി സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയാല്‍, അല്ലെങ്കില്‍ മാളില്‍ കയറിയാല്‍ എത്ര രൂപ നിങ്ങളെക്കൊണ്ട് ചെലവഴിക്കാന്‍ സാധിക്കും...ഉത്തരം ആലോചിച്ചോളൂ...എന്നാല്‍ ഒറ്റ ദിവസംകൊണ്ട് ഒരു ദുബായ് മാളില്‍ 23 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട് ബോളിവുഡ് താരമായ സമീറ റെഡ്ഡി. 

ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു വാരണം ആയിരം ഉള്‍പ്പടെ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച സമീറ തന്റെ അനുഭവം പറഞ്ഞത്. കൂടെയുള്ള പെഴ്‌സണല്‍ ഷോപ്പര്‍ കാരണമായിരുന്നു അത്രയും വലിയ ചെലവിടല്‍ നടത്തിയതെന്നും അവരില്‍ നിന്നെല്ലാം വലിയ അകലം പാലിക്കുകയാണ് താനിപ്പോഴെന്നും സമീറ റെഡ്ഡി പറഞ്ഞു. 

പ്രിയം എസ്‌ഐപി
ജീവിതത്തില്‍ നേരത്തെ റിട്ടയര്‍മെന്റ് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ പദ്ധതി എസ്‌ഐപി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍) ആണെന്നും സമീറ ചൂണ്ടിക്കാട്ടി. വിപണി കുതിക്കുമ്പോഴും കിതയ്ക്കുമ്പോഴും എസ്‌ഐപി നിക്ഷേപത്തെ അത് ബാധിക്കില്ലെന്നും 500 രൂപ മുതല്‍ നിക്ഷേപം നടത്താമെന്നും സമീറ വ്യക്തമാക്കി. 

2002ല്‍ മേനെ ദില്‍ തുജ്‌കോ ദിയ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സമീറ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. ഡര്‍ന മാനാ ഹെ, അശോക്, റെയ്‌സ്, മുസാഫിര്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. വാരണം ആയിരത്തിലൂടെയാണ് ദക്ഷിണേന്ത്യന്‍ ആരാധകരുടെ പ്രിയതാരമായി മാറിയത്. സംരംഭകനായ അക്ഷയ് വര്‍ദെയാണ് ഭര്‍ത്താവ്.

English Summary:

23 Lakh Rupees - One Day - One Mall!** Bollywood's Sameera Reddy shares the story of her unbelievable Dubai shopping experience and the valuable financial lesson she learned. Discover her advice on SIPs for early retirement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com