സൗജന്യ വിമാനയാത്രയും ലോഞ്ച് ആക്സസും! ഈ ലക്ഷ്വറി ക്രെഡിറ്റ് കാര്‍ഡുകൾ എന്താണ് നൽകാത്തത്?
Mail This Article
ഒരാൾക്ക് കൈവശം വയ്ക്കാവുന്ന കാര്‍ഡുകളുടെ എണ്ണത്തിന് പരിധിയില്ല. ചില ആളുകള്‍ 10-ലധികം കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നു, എന്നാല്‍ ചിലര്‍ക്ക് ഒരു കാര്‍ഡാണെങ്കിലും എങ്ങനെ മികച്ച രീതിയില്‍ ഉപയോഗിക്കാമെന്ന് അറിയാം. ഇത് ഒരു വര്‍ഷത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്ന പണത്തിന്റെ അളവിനെ ആശ്രയിച്ചിരിക്കും. ക്രെഡിറ്റ് കാര്‍ഡുകള്‍, തന്ത്രപരമായി ഉപയോഗിക്കുമ്പോള്‍ ചെറിയ റിവാര്‍ഡ് പോയിന്റുകളടക്കം ലഭിക്കാറുണ്ട്. എന്നാല്‍ വിമാനം വരെ സൗജന്യമായി ബുക്ക് ചെയ്യാനായാലോ? അറിയാം ഈ ലക്ഷ്വറി ക്രെഡിറ്റ് കാര്‍ഡുകളെ..
ആക്‌സിസ് അറ്റ്‌ലസ് ക്രെഡിറ്റ് കാര്‍ഡ്
∙പ്രതിമാസം ഒരു ലക്ഷം രൂപ വരുമാനമുള്ളവര്‍ക്കീ കാര്‍ഡിന് അര്‍ഹതയുണ്ട്.
∙കാര്‍ഡിന്റെ ആദ്യ വര്‍ഷവും പുതുക്കല്‍ ഫീസും 5,000 രൂപയും ജി.എസ്.ടി.യുമാണ്
∙വെല്‍കം ആനുകൂല്യമായി 2,500 എഡ്ജ് മൈല്‍സ് ബോണസ് ലഭിക്കും.
∙ഓരോ 100 രൂപയ്ക്കും 2 എഡ്ജ് മൈല്‍സ് നല്‍കും. ഒരു എഡ്ജ് മൈല്‍സ് എന്നത് ഒരു രൂപയാണ് (കാര്‍ഡ് തരം അനുസരിച്ച് വ്യത്യാസം വന്നേക്കാം)
∙ആഭരണങ്ങള്‍, വാടക, വാലറ്റ്, ഇന്‍ഷുറന്‍സ്, നികുതി, ഇടപാടുകള്‍, ഇഎംഐകളിലേക്ക് പണം മാറ്റുന്നതിന് റിവാര്‍ഡ് ലഭിക്കില്ല
∙ഹോട്ടലുകളിലും എയര്‍ലൈനുകളിലും ആക്‌സിസ് ട്രാവല്‍ എഡ്ജ് പോര്‍ട്ടലിലും ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 5 എഡ്ജ് മൈല്‍സ് ലഭിക്കും.
∙3 ലക്ഷം ചെലവഴിച്ചാൽ 2,500 മൈല്‍ ലഭിക്കും.
∙7.5 ലക്ഷം ചെലവഴിക്കുമ്പോള്‍ അധികമായി 2,500 മൈലുകള്‍ കൂടി ലഭിക്കും
∙15 ലക്ഷം രൂപ സഞ്ചിതമായി ചിലവഴിച്ച് 5,000 മൈലുകള്‍ കൂടി നേടാം
∙ രാജ്യാന്തരവും ആഭ്യന്തരവുമായ ലോഞ്ച് പ്രവേശനം.
എങ്ങനെ ഉപയോഗിക്കാം?
യാത്രാ കേന്ദ്രീകൃത റിവാര്‍ഡുകള്‍ നേടുന്നതിനുള്ള മികച്ച കാര്‍ഡാണിത്. 15 ലക്ഷം ചിലവഴിച്ചാല്‍ നിങ്ങള്‍ക്ക് ആദ്യ വര്‍ഷം 42,500 മൈല്‍ വരെ സമ്പാദിക്കാം. അക്കോര്‍, മാരിയറ്റ്, ഐടിസി, വിസ്താര, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, എയര്‍ കാനഡ, ജപ്പാന്‍ എയര്‍ലൈന്‍സ് തുടങ്ങി നിരവധി വിമാന കമ്പനികള്‍ക്ക് 1:2 എന്ന അനുപാതത്തില്‍ ഈ മൈലുകള്‍ കൈമാറാവുന്നതാണ്.
42,500 മൈലുകള്‍ കൊണ്ട്, നിങ്ങള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ 4 മുതല്‍ 5 വരെ രാത്രികള്‍ അല്ലെങ്കില്‍ രണ്ട് രാജ്യാന്തര ബിസിനസ് ഫ്‌ളൈറ്റുകളും ലഭിക്കും. നിങ്ങളുടെ പോയിന്റുകള്‍ നേരിട്ട് ഹോട്ടലിലേക്ക് കൈമാറാന്‍ കഴിയും. ഹോട്ടലുകള്‍ക്കുള്ള റിഡീംപ്ഷനുകള്‍ വളരെ ലളിതമാണ്.
പരമാവധി പോയിന്റുകള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്കായി ഈ കാര്‍ഡ് ഉപയോഗിക്കുക.
എച്ച്ഡിഎഫ്‌സി ഇന്‍ഫിനിയ ക്രെഡിറ്റ് കാര്‍ഡ്
∙ഈ കാര്‍ഡിന് ആദ്യ വര്‍ഷവും പുതുക്കല്‍ ഫീസും 12,500 രൂപയാണ് (10 ലക്ഷം ചെലവാക്കിയാല്‍ ഫീസ് വേണ്ട).
∙സ്ഥിര നിക്ഷേപങ്ങള്‍ക്കെതിരെയോ ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങുന്നതിലൂടെയോ ബാങ്ക് ഈ കാര്‍ഡ് വാഗ്ദാനം ചെയ്യുന്നു.
∙കാര്‍ഡ് ചെലവുകള്‍ക്ക് 3.3% അടിസ്ഥാന റിവാര്‍ഡ് നിരക്ക് നല്‍കുന്നു.
∙കാര്‍ഡ് വഴി ആദ്യ വര്‍ഷത്തേക്ക് കോംപ്ലിമെന്ററി ക്ലബ് മാരിയറ്റ് അംഗത്വം നല്‍കുന്നു.
∙ചില ഐടിസി ഹോട്ടലുകളില്‍ കോംപ്ലിമെന്ററിയായി രാത്രികളും (2+1) ബുഫെയും (1+1) അടങ്ങിയ സേവനം ലഭിക്കും.
∙അണ്‍ലിമിറ്റഡ് കോംപ്ലിമെന്ററി ഗോള്‍ഫ് ഗെയിമുകള്‍
∙ഇന്ത്യയിലും വിദേശത്തും അണ്‍ലിമിറ്റഡ് ലോഞ്ച് പ്രവേശനം.
∙യാത്രാ ചെലവുകള്‍ക്ക് 5 മടങ്ങ് പ്രതിഫലം.
എങ്ങനെ ഉപയോഗിക്കാം?
പ്രൈമറി കാര്‍ഡായും ഉപയോഗിക്കാവുന്ന മികച്ച കാര്‍ഡാണിത്. കാര്‍ഡില്‍ ലഭിക്കുന്ന എല്ലാ റിവാര്‍ഡുകളും ഫ്‌ളൈറ്റുകള്‍ക്കും ഹോട്ടലുകള്‍ക്കും വേണ്ടി ഉപയോഗിക്കാം. എച്ച്ഡിഎഫ്സിയുടെ സ്മാര്‍ട്ട്ബൈ പോര്‍ട്ടലില്‍ റിഡീം ചെയ്യുമ്പോള്‍ ഓരോ പോയിന്റിനും 1 രൂപ വിലവരും. സ്മാര്‍ട്ട്ബൈ പോര്‍ട്ടലില്‍ വിമാന ടിക്കറ്റുകള്‍ വാങ്ങാന്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ക്ക് അഞ്ച് മടങ്ങ് അതായത് 16.5% റിവാര്‍ഡ് പോയിന്റുകളും ലഭിക്കും. നിങ്ങള്‍ക്ക് ഇത് ഹോട്ടല്‍ ബുക്കിങിനും ലഭിക്കും. റിവാര്‍ഡ് പോയിന്റുകള്‍ നേടാന്‍, നിങ്ങള്‍ക്ക് ഒന്നിലധികം ബ്രാന്‍ഡുകളുടെ വൗച്ചറുകള്‍ വാങ്ങാന്‍ GyFTR പ്ലാറ്റ്ഫോം ഉപയോഗിക്കാം.
വിദേശ ചെലവുകള്‍ക്കും എച്ച്ഡിഎഫ്‌സി ഇന്‍ഫിനിയ ഉപയോഗിക്കാം. ഫോറെക്‌സ് മാര്‍ക്ക്അപ്പ് 2% ആണ്. ആഗോള മൂല്യ പ്രോഗ്രാമിനായി നിങ്ങള്‍ സൈന്‍ അപ്പ് ചെയ്യണം. രാജ്യാന്തര ചെലവുകള്‍ക്ക് ഓരോ കലണ്ടര്‍ മാസവും1% ക്യാഷ്ബാക്ക് ലഭിക്കും.
അതേസമയം, ഈ കാര്‍ഡ് എല്ലാവര്‍ക്കും ലഭിക്കില്ല. ബാങ്കിൽ നിന്ന് ക്ഷണിക്കപ്പെടുന്നവര്‍ക്ക് മാത്രമാണ് നല്‍കുക. ബാങ്കുമായി ബന്ധപ്പെട്ടാല്‍ കാര്‍ഡിന് അര്‍ഹതയുണ്ടോ എന്നറിയാം.