ദീപാവലിക്ക് എൽ പി ജി സിലിണ്ടർ സൗജന്യം, ആർക്കൊക്കെ ലഭിക്കും?
Mail This Article
ദീപാവലി ആഘോഷിക്കാൻ കേന്ദ്ര സർക്കാർ എൽ പി ജി സിലിണ്ടർ സൗജന്യമായി നൽകുന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ (പിഎംയുവൈ) ഗുണഭോക്താക്കൾക്കാണ് സൗജന്യമായി എൽപിജി സിലിണ്ടറുകൾ നൽകുന്നത്. പിഎംയുവൈയുടെ കീഴിൽ സജീവമായ കണക്ഷനുള്ളവർക്ക് ഈ സൗജന്യ എൽപിജി സിലിണ്ടറുകൾക്ക് അർഹതയുണ്ട്.
ഈ ഗുണഭോക്താക്കൾ അവരുടെ ആധാർ എൽപിജി കണക്ഷനുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പരിശോധിച്ചുറപ്പാക്കണം. ഗ്യാസ് ഏജൻസി വഴി ഇ-കെവൈസി നൽകിയവർക്ക് മാത്രമേ ഈ സൗജന്യം ലഭിക്കുകയുള്ളൂ. ഉപഭോക്താക്കൾ എൽ പി ജി സിലിണ്ടർ വാങ്ങുമ്പോൾ മുഴുവൻ വിലയും നൽകേണ്ടിവരും. തുടർന്നുള്ള 3-4 ദിവസത്തിനുള്ളിൽ അടച്ച തുക അവരുടെ അക്കൗണ്ടിലേക്ക് തിരികെ നൽകും. 2016-ൽ ആരംഭിച്ച ഈ പദ്ധതി പാവപ്പെട്ടവരും ദരിദ്രരുമായ സ്ത്രീകളെ സഹായിക്കാൻ ലക്ഷ്യമിടുന്നു.
കണക്ഷനുകൾ ഡെപ്പോസിറ്റ് ഇല്ലാതെയും സാധാരണ വിലയേക്കാൾ 300 രൂപ കുറവിലുമാണ് നൽകുന്നത്. വീടുകളിൽ എൽപിജി കണക്ഷനില്ലാത്ത പ്രായപൂർത്തിയായ സ്ത്രീകൾക്ക് പിഎംയുവൈ പദ്ധതി പ്രകാരം കണക്ഷൻ ലഭിക്കും. ആദ്യ കണക്ഷൻ സൗജന്യമായാണ് നൽകുന്നത്. പട്ടികജാതി-പട്ടികവർഗക്കാർക്കും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവർക്കും പ്രധാനമന്ത്രി ആവാസ് യോജന, അന്ത്യോദയ അന്ന യോജന എന്നിവയുടെ ഗുണഭോക്താക്കൾക്കും തേയില തോട്ടം തൊഴിലാളികൾക്കും ആദിവാസികൾക്കും ഈ കണക്ഷൻ ലഭിക്കാൻ അർഹതയുണ്ട്.