പൂട്ടിപ്പോയത് പുനഃസ്ഥാപിക്കും, 227 മദ്യവിൽപനശാലകൾ തുറക്കാൻ വാടകക്കെട്ടിടം തേടി ബവ്കോ
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് 227 മദ്യവിൽപനശാലകൾ തുടങ്ങാൻ അനുയോജ്യമായ വാടകക്കെട്ടിടങ്ങൾ തേടി ബവ്റിജസ് കോർപറേഷൻ ‘ബവ്സ്പേസ്’ എന്ന പോർട്ടൽ തുറന്നു. കെട്ടിടത്തിന്റെ മാനദണ്ഡങ്ങൾ അടക്കം വിശദവിവരങ്ങൾ https://bevco.in/ എന്ന വെബ്സൈറ്റിൽ പരിശോധിച്ച് https://bevco.in/bevspace/ എന്ന ലിങ്കിൽ അപേക്ഷ നൽകാം. തൊട്ടടുത്തുള്ള സർക്കാർ ഓഫിസ് അല്ലെങ്കിൽ ബാങ്ക് നൽകുന്ന വാടകയാണ് അടിസ്ഥാനമാക്കുക. കെട്ടിടം അനുയോജ്യമെങ്കിൽ വാടക വർധിപ്പിക്കാൻ കോർപറേഷൻ സിഎംഡിക്ക് അധികാരമുണ്ട്. അപേക്ഷിക്കാനുള്ള സാങ്കേതിക സഹായത്തിനായി itd@ksbc.co.in എന്ന ഇമെയിലിലോ 62389 04125 എന്ന നമ്പറിലോ ബന്ധപ്പെടാം. മദ്യവിൽപനശാലകളിലെ തിരക്കും അപരിഷ്കൃതമായ ക്യൂവും ഹൈക്കോടതി പലവട്ടം ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് 175 പുതിയ ശാലകൾ തുറക്കാനും, യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിപ്പോയ 68 എണ്ണം പുനഃസ്ഥാപിക്കാനും 2022 മേയിൽ ഉത്തരവിട്ടിരുന്നു. എന്നാൽ രണ്ടരവർഷമായിട്ടും 16 എണ്ണമേ തുറക്കാൻ കഴിഞ്ഞുള്ളൂ.