ADVERTISEMENT

കൊൽക്കത്ത∙ വർഷങ്ങൾക്കു ശേഷം ഐപിഎല്ലിൽ കളിച്ച ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനെതിരെ ആരാധകരുടെ പരിഹാസം. കോടികളെറിഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ സ്റ്റാർക്ക് ആദ്യ മത്സരത്തിൽ ദയനീയ പ്രകടനമാണു നടത്തിയത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നാല് ഓവറുകൾ പന്തെറിഞ്ഞ താരം വിട്ടുകൊടുത്തത് 53 റൺസായിരുന്നു. 24.75 കോടിയെന്ന റെക്കോർഡ് തുകയ്ക്കാണ് സ്റ്റാർ‌ക്ക് കെകെആറിൽ ചേര്‍ന്നത്. ഐപിഎൽ ലേലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്.

മികച്ചൊരു ഡെത്ത് ഓവർ സ്പെഷലിസ്റ്റിനെ ടീമിലെടുത്തെന്ന ആശ്വാസത്തിൽ കളിക്കാനിറങ്ങിയ കൊൽക്കത്തയെ, നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ആദ്യ മത്സരത്തിൽ സ്റ്റാർക്കിന്റേത്. കളി കൊൽക്കത്ത ജയിച്ചെങ്കിലും സ്റ്റാർക്കിന് വൻ വിമർശനം നേരിടേണ്ടിവന്നു. താരം എറിഞ്ഞ 19–ാം ഓവറിൽ 26 റൺസാണ് സണ്‍റൈസേഴ്സ് അടിച്ചെടുത്തത്. നിലം തൊടാതെ ഗാലറിയിലെത്തിയത് നാലു സിക്സുകൾ.

ആദ്യ രണ്ട് ഓവറുകളിൽ 12 ഉം പത്തും റൺസുകളാണ് സ്റ്റാർക്ക് വഴങ്ങിയത്. മൂന്നാം ഓവറിൽ അഞ്ചു റൺസ് മാത്രം വിട്ടുകൊടുത്ത സ്റ്റാർക്ക് തിരിച്ചുവരുമെന്നു തോന്നിച്ചെങ്കിലും ‍19–ാം ഓവറിൽ കളി കൈവിട്ടു. താരത്തിനു വിക്കറ്റൊന്നും നേടാനും സാധിച്ചില്ല. ഇന്ത്യൻ ബോളർ ഹർഷിത് റാണയെറിഞ്ഞ അവസാന ഓവറിലാണ് കളി കൊൽക്കത്തയ്ക്ക് അനുകൂലമായത്.

20–ാം ഓവറിലെ അഞ്ചാം പന്തിൽ ക്ലാസനെ പുറത്താക്കി ഹർഷിത് കളി മാറ്റുകയും ചെയ്തു. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത ഏഴു വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഏഴു വിക്കറ്റിന് 204 റൺസെടുക്കാൻ മാത്രമാണു ഹൈദരാബാദിനു സാധിച്ചത്. അർധ സെഞ്ചറിയും രണ്ടു വിക്കറ്റുകളും നേടിയ ആന്ദ്രെ റസ്സലാണു കളിയിലെ താരം.

English Summary:

Mitchell Starc hit with fan fury after disastrous KKR debut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com