ADVERTISEMENT

ഐപിഎൽ ചരിത്രത്തിൽ ബാറ്റിങ്ങിൽ സെഞ്ചറിയും ബോളിങ്ങിൽ ഹാട്രിക്കും നേടിയ രണ്ടു പേരേയുള്ളൂ. ഒരാൾ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സൻ. മറ്റൊരാൾ ഇപ്പോൾ ബോൾ ചെയ്യാൻ പന്തു കയ്യിലെടുക്കാത്ത ഇന്ത്യൻ താരം രോഹിത് ശർമ! 2009ൽ ഡെക്കാൻ ചാർജേഴ്സ് താരമായിരിക്കെ മുംബൈ ഇന്ത്യൻസിനെതിരെയായിരുന്നു രോഹിത്തിന്റെ ഹാട്രിക് പ്രകടനം. ആ സീസണിൽ 12 മത്സരങ്ങളിൽ നിന്നായി 11 വിക്കറ്റുകളാണ് രോഹിത് നേടിയത്. 2012ൽ മുംബൈ ഇന്ത്യൻസ് താരമായിരിക്കെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയായിരുന്നു രോഹിത്തിന്റെ ഐപിഎൽ സെഞ്ചറി (109*). രോഹിത്തിന്റെ പ്രധാന ഐപിഎൽ റെക്കോർഡുകൾ ഇങ്ങനെ:

കൂടുതൽ ഐപിഎൽ കിരീടങ്ങൾ നേടിയ രണ്ടു താരങ്ങളിലൊരാൾ. അഞ്ചു തവണ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായും ഒരു തവണ ഡെക്കാൻ ചാർജേഴ്സ് താരമായും രോഹിത് ഐപിഎൽ കിരീടം നേടി. അമ്പാട്ടി റായുഡുവിനും 6 ഐപിഎൽ കിരീടങ്ങളുണ്ട്.

ഐപിഎലിൽ കൂടുതൽ സിക്സുകൾ നേടിയ ഇന്ത്യൻ‌ താരമാണ് രോഹിത്– 257. ഫോറുകളുടെ എണ്ണത്തിൽ ഇന്ത്യൻ താരങ്ങളിൽ മൂന്നാമനുമാണ് രോഹിത്– 554.

ഐപിഎലിൽ മുംബൈ ഇന്ത്യൻസിന്റെ ടോപ് സ്കോറാണ് രോഹിത്. 207 ഇന്നിങ്സുകളിൽ നിന്നായി 5314 റൺസ്.

ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു റെക്കോർഡും ഐപിഎലിൽ രോഹിത്തിനുണ്ട്. കൂടുതൽ തവണ പൂജ്യത്തിനു പുറത്തായ ക്യാപ്റ്റൻ–16.

2008ൽ ഡെക്കാൻ ചാർജേഴ്സിനു വേണ്ടി ഐപിഎൽ കരിയർ തുടങ്ങുമ്പോൾ 4.2 കോടി രൂപയായിരുന്നു രോഹിത്തിന്റെ പ്രതിഫലം. ഇപ്പോൾ മുംബൈ ഇന്ത്യൻസിൽ അത് 16 കോടി രൂപയാണ്.

രോഹിത് @ ഐപിഎൽ

മത്സരം: 243

ഇന്നിങ്സ്: 238

റൺസ്: 6211

ശരാശരി: 29.58

സ്ട്രൈക്ക് റേറ്റ്: 130.05

സെഞ്ചറി: 1

അർധ സെഞ്ചറി: 42

വിക്കറ്റുകൾ: 15

English Summary:

Rohit Sharma is rich in IPL records

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com