ADVERTISEMENT

ലക്നൗ ∙ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ ടീം ഫിസിയോയ്ക്കൊപ്പം ഗ്രൗണ്ട് വിട്ട ലക്നൗ സൂപ്പർ ജയന്റ്സ് താരം മയങ്ക് യാദവിന്റെ പരുക്കിൽ ആശങ്കപ്പെടാനില്ലെന്ന് സഹതാരം ക്രുനാൽ പാണ്ഡ്യ. മയങ്കുമായി സംസാരിച്ചിരുന്നുവെന്നും അടുത്ത മത്സരത്തിൽ കളിക്കുമെന്നാണ് പ്രതീക്ഷയെന്നും ക്രുണാല്‍ പറഞ്ഞു. ഗുജറാത്തിനെതിരെ ആകെ ഒരോവർ മാത്രമെറിഞ്ഞ മയങ്ക് പിന്നാലെ ശരീര വേദനയേത്തുടർന്ന് മടങ്ങുകയായിരുന്നു.

ഇരുപത്തൊന്നുകാരനായ മയങ്ക് യാദവ് ഈ സീസണിലാണ് ഐപിഎലിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലും മൂന്ന് വീതം വിക്കറ്റുകള്‍ നേടി മയങ്ക് തന്റെ വരവറിയിച്ചു. സീസണില്‍ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞതും മയങ്ക് തന്നെ. മണിക്കൂറിൽ 156.7 കിലോമീറ്റര്‍ വേഗത്തിലാണ് മയങ്ക് ഏറ്റവും മികച്ച വേഗത്തിലുള്ള പന്തെറിഞ്ഞത്. എന്നാൽ ഞായറാഴ്ചത്തെ മത്സരത്തിൽ രണ്ടു പന്തുകൾ മാത്രമാണ് താരത്തിന് 140നു മുകളിൽ വേഗം കണ്ടെത്താനായത്.

മയങ്ക് യാദവ് കളം വിട്ടെങ്കിലും ബംഗാൾ സ്വദേശിയായ യഷ് ഠാക്കൂർ മിന്നുന്ന ഫോമിലേക്ക് ഉയർന്നതോടെ സൂപ്പർ ജയന്റ്സ് ജയം പിടിച്ചു. 30 റൺസ് വിട്ടുനൽകി 5 വിക്കറ്റാണ് യഷ് പിഴുതത്. 164 റൺസ് പിന്തുടർന്ന ഗുജറാത്ത് 130ന് പുറത്തായി. 4 ഓവറിൽ 11 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ക്രുനാൽ പാണ്ഡ്യയുടെ പ്രകടനവും ലക്നൗവിന്റെ ജയത്തിൽ നിർണായകമായി. ജയത്തോടെ പോയിന്റ് പട്ടികയിൽ രാജസ്ഥാനും കൊൽക്കത്തയ്ക്കും പിന്നിൽ മൂന്നാമതെത്താനും സൂപ്പർ ജയന്റ്സിനു കഴിഞ്ഞു.

English Summary:

On India's 156.7 Kmph Pacer Mayank Yadav's Injury, LSG Teammate Krunal Pandya's Big Update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com