ട്വന്റി20 ലോകകപ്പ്: ന്യൂസീലൻഡ് ടീമിനെ പ്രഖ്യാപിച്ചു, കെയ്ൻ വില്യംസൻ നയിക്കും
Mail This Article
വെല്ലിങ്ടൻ ∙ വെസ്റ്റിൻഡീസിലും യുഎസിലുമായി ജൂണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ ന്യൂസീലൻഡ് പ്രഖ്യാപിച്ചു. ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്ന ആദ്യ ടീമാണ് ന്യൂസീലൻഡ്. കിവീസ് നിരയെ ഇത്തവണയും കെയ്ൻ വില്യംസൻ തന്നെ നയിക്കും. ട്രെന്റ് ബോള്‍ട്ട്, ഡെവൺ കോൺവെ, ലോക്കി ഫെർഗ്യൂസൻ, ഡാരിൽ മിച്ചൽ, രചിൻ രവീന്ദ്ര തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ടീമിൽ ഇടംനേടി. രചിൻ രവീന്ദ്ര, മാറ്റ് ഹെൻറി എന്നിവർ ആദ്യമായി ടി20 ലോകകപ്പ് കളിക്കും.
ന്യൂസീലന്‍ഡ് സ്‌ക്വാഡ്: കെയ്ന്‍ വില്യംസൻ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കൽ ബ്രേസ്‌വെല്‍, മാര്‍ക്ക് ചാപ്മാന്‍, ഡെവൺ കോണ്‍വെ, ലോക്കി ഫെര്‍ഗ്യൂസന്‍, മാറ്റ് ഹെൻറി, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി. ട്രാവലിങ് റിസര്‍വ്: ബെന്‍ സിയേഴ്‌സ്.
ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസീലന്‍ഡിന്റെ ആദ്യ മത്സരം. അതേസമയം, ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തെ വൈകാതെ പ്രഖ്യാപിക്കും. ഐപിഎലിൽ ഫോം കണ്ടെത്തിയ മുതിർന്ന താരങ്ങൾ ടീമിൽ ഇടംനേടുമെന്നാണ് സൂചന. മലയാളി താരമായ സഞ്ജു സാംസണെ വിക്കറ്റ് കൂപ്പർ ബാറ്ററായി പരിഗണിക്കുമോ എന്ന കാര്യവും ആധാകർ ഉറ്റുനോക്കുന്നുണ്ട്.