ADVERTISEMENT

അഹമ്മദാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഗുജറാത്ത് ടൈറ്റൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മത്സരം ടോസ് പോലും ഇടനാകാതെയാണ് ഉപേക്ഷിച്ചത്. ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവച്ചു.

ഇതോടെ ഗുജറാത്ത് ടൈറ്റൻസ് ടൂർണമെന്റിൽ പുറത്തായി. 12 മത്സരങ്ങളിൽനിന്ന് അഞ്ച് ജയം സഹിതം 10 പോയിന്റുമായി എട്ടാം സ്ഥാനത്തായിരുന്നു  ഗുജറാത്ത് ടൈറ്റൻസ്. ഇന്നത്തെ ഒരു പോയിന്റ് ചേർത്ത് 11 പോയിന്റ്. അടുത്ത മത്സരം വിജയിച്ചാലും ടൈറ്റൻസിന് പ്ലേഓഫിൽ എത്താനാകില്ല. 2022ൽ ചാംപ്യന്മാരാകുകയും 2023ൽ ഫൈനലിലെത്തുകയും ചെയ്ത ടീമാണ് ഗുജറാത്ത്. 

അതേസമയം, ഈ സീസണിൽ പ്ലേ ഓഫ് ഉറപ്പിച്ച ഏക ടീമാണ് കൊൽക്കത്ത. 13 മത്സരങ്ങളിൽനിന്ന് ഒൻപതു വിജയം സഹിതം 19 പോയിന്റാണ് ഇപ്പോൾ കൊൽക്കത്തയുടെ സമ്പാദ്യം. ഇതോടെ ലീഗ് ഘട്ടത്തിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലൊന്ന് കൊൽക്കത്ത ഉറപ്പിച്ചു. 

English Summary:

Gujarat Titans vs Kolkata Knight Riders, 63rd Match - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com