ADVERTISEMENT

ചെന്നൈ ∙ ഐപിഎൽ 17–ാം സീസണിൽ ജേതാക്കളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു സമ്മാനത്തുകയായി 20 കോടി രൂപ ലഭിച്ചു. ഫൈനലിൽ തോറ്റ സൺറൈസേഴ്സ് ഹൈദരാബാദിനു ലഭിച്ചതു 13 കോടി രൂപയാണ്. 46.5 കോടി രൂപ ആകെ പ്രൈസ്മണിയുള്ള ടൂർണമെന്റിലെ 3–ാം സ്ഥാനക്കാരായ രാജസ്ഥാൻ റോയൽസിനു ലഭിച്ചത് 7 കോടി രൂപയാണ്.

നാലാമതെത്തിയ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് ടീമിന് 6.5 കോടി. ഓറഞ്ച് ക്യാപ് ജേതാവായ വിരാട് കോലിക്കും പർപ്പിൾ ക്യാപ് നേടിയ ഹർഷൽ പട്ടേലിനും 10 ലക്ഷം രൂപ വീതം ലഭിച്ചു. മോസ്റ്റ് വാല്യുബിൾ പ്ലെയർ ആയി തിരഞ്ഞെടുക്കപ്പെട്ട കൊൽക്കത്തയുടെ സുനിൽ നരെയ്നു 12 ലക്ഷം രൂപയാണു സമ്മാനത്തുക.

ഐപിഎൽ ഗ്രൗണ്ട് സ്റ്റാഫിന് പാരിതോഷികം 

ഐപിഎൽ മത്സരങ്ങൾക്ക് വേദിയൊരുക്കിയ എല്ലാ ക്യുറേറ്റർമാർക്കും ഗ്രൗണ്ട് സ്റ്റാഫുകൾക്കും പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഐപിഎലിലെ സ്ഥിരം വേദികളായ 10 ഗ്രൗണ്ടുകളിലെ ജീവനക്കാർക്കും 25 ലക്ഷം രൂപ വീതം ലഭിക്കും. മറ്റു 3 ഗ്രൗണ്ടുകളിലെ സ്റ്റാഫിനു 10 ലക്ഷം രൂപ വീതം നൽകാനും ബിസിസിഐ തീരുമാനിച്ചു.

English Summary:

IPL 2024 Prize Money: KKR Get Rs 20 Crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com