പന്തിന് ബാറ്റിങ് അവസരമൊരുക്കി; ആദ്യ മത്സരത്തിനുള്ള ടീം കോംപിനേഷൻ തീരുമാനമായിട്ടില്ല: രോഹിത്
Mail This Article
ന്യൂയോർക്ക് ∙ ബാറ്റിങ്ങിൽ മികച്ച അവസരം കിട്ടുന്നതിനുവേണ്ടിയാണ് സന്നാഹ മത്സരത്തിൽ ഋഷഭ് പന്തിനു ബാറ്റിങ് ഓർഡറിൽ പ്രമോഷൻ നൽകിയതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. നീണ്ട ഇടവേളയ്ക്കുശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ പന്തിന് ഫോമിലാകാൻ അവസരം വേണ്ടിയിരുന്നു. സന്നാഹ മത്സരത്തിലെ ഇന്ത്യൻ ടീമിന്റെ പ്രകടനത്തിൽ തൃപ്തനാണെന്നും രോഹിത് പറഞ്ഞു.
ട്വന്റി20 ലോകകപ്പിനു മുൻപുള്ള ഏക സന്നാഹ മത്സരത്തിൽ ശനിയാഴ്ച ഇന്ത്യ ബംഗ്ലദേശിനെ 60 റൺസിനു തോൽപിച്ചിരുന്നു. മത്സരത്തിൽ പന്ത് അർധസെഞ്ചറിയുമായി തിളങ്ങുകയു ചെയ്തു.
ന്യൂയോർക്കിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയായിരുന്നു ടീമിനു മുൻപിലുള്ള വലിയ ലക്ഷ്യം. അതു സാധിച്ചു. പക്ഷേ ബാറ്റിങ് നിരയെ പൂർണമായി പ്രയോജനപ്പെടുത്താൻ സന്നാഹ മത്സരത്തിലൂടെ കഴിഞ്ഞില്ല. ലോകകപ്പിലെ ആദ്യ മത്സരത്തിനുള്ള ടീം കോംപിനേഷൻ തീരുമാനമായിട്ടില്ലെന്നും രോഹിത് പറഞ്ഞു.