ADVERTISEMENT

ആലപ്പുഴ ∙ പിറന്നാൾത്തലേന്ന് ഇഷ്ടതാരത്തിന്റെ ബ്രേസ്‌ലറ്റ് സമ്മാനമായി ലഭിക്കുക! സ്വപ്നതുല്യമായിരുന്നു ഹരിപ്പാട് സ്വദേശി കാർത്തിക് ജി.നായർക്ക് ആ നിമിഷങ്ങൾ. ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കടുത്ത ആരാധകനും ഓൾ കേരള ഋഷഭ് പന്ത് ഫാൻസ് അസോസിയേഷൻ പ്രസിഡന്റുമാണു കാർത്തിക്. ഋഷഭിനു നേരിട്ടു കാണണം എന്നാവശ്യപ്പെട്ട് വിമാനടിക്കറ്റ് ഉൾപ്പെടെ നൽകി മേയ് 9നു കാർത്തിക്കിനെ ബെംഗളൂരുവിലേക്കു വിളിപ്പിക്കുകയായിരുന്നു.

അവിടെ ഒരു മണിക്കൂറോളം കാർത്തിക്കിനൊപ്പം ഋഷഭ് ചെലവഴിച്ചു. ഇതിനിടെയാണു മേയ് 10 കാർത്തിക്കിന്റെ 29–ാം പിറന്നാളാണെന്നു പറഞ്ഞത്. ഇതോടെ തന്റെ കയ്യിൽ കിടന്ന ചെയിൻ സമ്മാനമായി നൽകി. 7 വർഷത്തോളം ഋഷഭ് സ്ഥിരമായി കയ്യിലണിഞ്ഞിരുന്ന ചെയിനാണിത്.

2016ൽ അണ്ടർ 19 മത്സരങ്ങളിലെ പ്രകടനം കണ്ടാണു കാർത്തിക്, ഋഷഭിന്റെ ആരാധകനായത്. ഇത് ആരാധകക്കൂട്ടായ്മയിലേക്കു വഴി തുറന്നു. 2018 മുതൽ വാട്സാപ് ഗ്രൂപ്പും കൂട്ടായ്മയുടെ പേരിൽ സന്നദ്ധ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. 2022 ൽ സംഘടന റജിസ്റ്റർ ചെയ്തു. കാർത്തിക് ഉൾപ്പെടെ 15 ഭാരവാഹികളാണുള്ളത്. അടുത്ത തവണ കേരളത്തിൽ വരുമ്പോൾ എല്ലാ ഭാരവാഹികളെയും നേരിട്ടു കാണാമെന്നു ഋഷഭ് ഉറപ്പു നൽകിയിട്ടുണ്ട്. ഹരിപ്പാട് തിട്ടപ്പള്ളിൽ വി.ഗോപകുമാറിന്റെയും എസ്.ശോഭയുടെയും മകനാണു കാർത്തിക്.

English Summary:

Birthday Gift by Rishabh Pant for Fan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com