ADVERTISEMENT

ലോഡർഹിൽ∙ ട്വന്റി20 ലോകകപ്പിലെ ഇന്ത്യ– കാനഡ മത്സരം മഴ കാരണം ഉപേക്ഷിച്ചു. ഇന്ത്യൻ സമയം രാത്രി എട്ടു മണിക്കു തുടങ്ങേണ്ട മത്സരം 9 മണിയായിട്ടും ടോസ് പോലും ഇടാന്‍ സാധിക്കാതിരുന്നതോടെയാണ് ഉപേക്ഷിച്ചത്. മഴ തോര്‍ന്നെങ്കിലും ഗ്രൗണ്ടിൽ ഈർപ്പം ഉള്ളതിനാലാണു കളി ഉപേക്ഷിക്കേണ്ടിവന്നത്. ഗ്രൗണ്ടിലെ ഔട്ട്ഫീൽഡിലെ വെള്ളക്കെട്ടും പൂർണമായും മാറിയിട്ടില്ല.

ആദ്യ 3 മത്സരങ്ങളും ജയിച്ച് സൂപ്പർ 8 ഉറപ്പിച്ച ഇന്ത്യയ്ക്ക് ടീമിൽ പരീക്ഷണങ്ങൾ നടത്താനുള്ള അവസാന അവസരമാണ് ഇതോടെ നഷ്ടമായത്. മറുവശത്ത് ആദ്യ 3 മത്സരങ്ങളിൽ നിന്ന് 2 പോയിന്റ് മാത്രമുള്ള കാനഡയുടെ സൂപ്പർ 8 സാധ്യതകൾ  അസ്തമിച്ചുകഴിഞ്ഞു. ലോഡർഹിലിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള മയാമിയിൽ ഉൾപ്പെടെ ഫ്ലോറിഡയുടെ വിവിധഭാഗങ്ങളിൽ കനത്ത മഴയെത്തുടർന്ന് വെള്ളംകയറിയിട്ടുണ്ട്.

മത്സരം ഉപേക്ഷിച്ചതോടെ ഇന്ത്യയ്ക്കും കാനഡയ്ക്കും ഓരോ പോയിന്റു വീതം ലഭിച്ചു. ഇതോടെ എ ഗ്രൂപ്പില്‍ ഒന്നാമതുള്ള ഇന്ത്യയ്ക്ക് ഏഴു പോയിന്റായി. മൂന്നു പോയിന്റുള്ള കാനഡ മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനക്കാരായ യുഎസും നേരത്തേ സൂപ്പര്‍ 8 ഉറപ്പിച്ചിരുന്നു. എ ഗ്രൂപ്പില്‍ വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന യുഎസ്എ– അയർലന്‍ഡ് മത്സരവും മഴ കാരണം ഉപേക്ഷിച്ചിരുന്നു.

English Summary:

India vs Canada, T20 World Cup Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com