6ന് 62 എന്ന നിലയിൽ തകർച്ച; അട്ടിമറി സ്വപ്നം കണ്ട അയർലൻഡിനെതിരെ ഒടുവിൽ പാക്കിസ്ഥാന് ആശ്വാസ ജയം
Mail This Article
×
ഫ്ലോറിഡ∙ ട്വന്റി20 ലോകകപ്പിൽ തങ്ങളുടെ അവസാന മത്സരത്തിൽ അയർലൻഡിനെതിരെ പാക്കിസ്ഥാന് 3 വിക്കറ്റിന്റെ ആശ്വാസ ജയം. 107 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാക്കിസ്ഥാൻ ഒരു ഘട്ടത്തിൽ 6ന് 62 എന്ന നിലയിലായിരുന്നു.
അയർലൻഡ് അട്ടിമറി ജയം നേടുമെന്നു തോന്നിച്ചെങ്കിലും ഒരു വശത്തു കരുതലോടെ കളിച്ച ക്യാപ്റ്റൻ ബാബർ അസം (34 പന്തിൽ 32 നോട്ടൗട്ട്) പാക്കിസ്ഥാനെ വിജയത്തിലെത്തിച്ചു. സ്കോർ: അയർലൻഡ് 20 ഓവറിൽ 9ന് 106. പാക്കിസ്ഥാൻ 18.5 ഓവറിൽ 7ന് 111. നേരത്തേ ഏഴാം വിക്കറ്റിൽ 44 റൺസ് നേടിയ ഗാരത് ഡെലനി (31)– മാർക് അഡെയ്ർ (15) സഖ്യമാണ് അയർലൻഡ് സ്കോർ 100 കടത്തിയത്.
English Summary:
Pakistan defeats Ireland in Twenty20 cricket world cup 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.