ADVERTISEMENT

മുംബൈ∙ സെർബിയൻ മോഡലും ബോളിവുഡ് താരവുമായ ഭാര്യ നടാഷ സ്റ്റാൻകോവിച്ചുമായി വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾക്കിടെ, അനന്ത് അംബാനിയുടെ വിവാഹച്ചടങ്ങിൽ കിടിലൻ ലുക്കിൽ സ്റ്റൈലിഷ് നൃത്തവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. ബോളിവുഡ് താരം അനന്യ പാണ്ഡെയുമൊത്തുള്ള ഹാർദിക് പാണ്ഡ്യയുടെ നൃത്തം സമൂഹമാധ്യമങ്ങളിൽ തരംഗമായി.

ഹാർദിക് പാണ്ഡ്യയ്‌ക്കൊപ്പം സഹോദരൻ ക്രുനാൽ പാണ്ഡ്യ, ക്രുനാലിന്റെ ഭാര്യ പംഖൂരി ശർമ എന്നിവരുമുണ്ടായിരുന്നു. മുംബൈ ഇന്ത്യൻസിൽ ഇവർക്കൊപ്പമുണ്ടായിരുന്ന ഇഷാൻ കിഷനും വിവാഹച്ചടങ്ങിനെത്തി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നിയുക്ത പരിശീലകൻ ഗൗതം ഗംഭീർ ഭാര്യയ്‌ക്കൊപ്പം വിവാഹത്തിനെത്തി.

അതേസമയം, നടാഷ സ്റ്റാൻകോവിച്ച് വിവാഹച്ചടങ്ങിൽ പങ്കെടുക്കാത്തത് ഇരുവരുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. ഇരുവരും വേർപിരിയുകയാണെന്ന അഭ്യൂഹം സജീവമാണെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗികമായ വിശദീകരണം വന്നിട്ടില്ല. ഹാർദിക് പാണ്ഡ്യയോ നടാഷയോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടുമില്ല. ഇതിനിടെയാണ് അനന്ത് അംബാനിയുടെ വിവാഹവേദിയിൽ നടാഷയുടെ അസാന്നിധ്യം ചർച്ചയാകുന്നത്.

English Summary:

Hardik Pandya, Ananya Pandey light up dance floor in Anant-Radhika's wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com