ADVERTISEMENT

വഡോദര∙ ട്വന്റി20 ലോകകപ്പ് വിജയാഘോഷത്തിനിടെ ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയ്‌ക്കെതിരെ ടെന്നിസ് ബോളെറിഞ്ഞ് ആരാധകർ. സ്വദേശമായ ഗുജറാത്തിലെ വഡോദരയിൽ തുറന്ന വാഹനത്തിൽ സഞ്ചരിച്ച് ആരാധകരെ അഭിവാദ്യം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായെത്തിയ പന്ത്, ഒറ്റക്കൈകൊണ്ട് പിടിച്ചെടുക്കുന്ന പാണ്ഡ്യയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒട്ടേറെ ആരാധകരാണ് ഈ വിഡിയോ പങ്കുവച്ചത്. ഹാർദ്ദിക്കിന്റെ സഹോദരൻ ക്രുനാൽ പാണ്ഡ്യയും റോഡ് ഷോയിൽ പങ്കെടുത്തു.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ സഹതാരങ്ങൾക്കൊപ്പം വിജയാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ, പാണ്ഡ്യയ്ക്കു നേരെ ആരാധകർ ടി–ഷർട്ട് എറിഞ്ഞതും വാർത്തയായിരുന്നു. ഇരു കൈകളുമുയർത്തി ആരാധകരെ അഭിവാദ്യം ചെയ്യുന്നതിനിടെ, ഗാലറയിൽനിന്ന് ആരാധകരിലാരോ എറിഞ്ഞ ടീ ഷർട്ട് കൃത്യമായി പാണ്ഡ്യയുടെ കയ്യിൽ വീഴുകയായിരുന്നു. ഇതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന വിജയശിൽപികളിലൊരാളാണ് ഹാർദിക് പാണ്ഡ്യ. ടൂർണമെന്റിൽ ആറ് ഇന്നിങ്സുകളിൽനിന്ന് 48.00 ശരാശരിയിലും 151.57 സ്ട്രൈക്ക് റേറ്റിലും 144 റൺസാണ് പാണ്ഡ്യ അടിച്ചെടുത്തത്. എട്ടു മത്സരങ്ങളിൽനിന്ന് താരം 11 വിക്കറ്റുകളും വീഴ്ത്തി. 20  റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയതായിരുന്നു മികച്ച പ്രകടനം.

English Summary:

Hardik Pandya catches a ball during roadshow in Vadodara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com